---
title: "ഇത് വർഗീയ വിഷപ്പാമ്പുകൾക്ക് വിളക്കുവച്ച് കൊടുക്കുന്ന കാലമാണെന്ന് കാരായി രാജൻ എം എൽ എ ; പന്ന്യന്നൂരിൽ ലൈഫ് ആന്റ് കെയർ ആദരായനം നടത്തി"
english_title: "panniyannur life and care "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369465/panniyannur-life-and-care"
published_at: "2026-06-30T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4383249e5ef_Untitled-2_copy.jpg"
keywords: []
---

# ഇത് വർഗീയ വിഷപ്പാമ്പുകൾക്ക് വിളക്കുവച്ച് കൊടുക്കുന്ന കാലമാണെന്ന് കാരായി രാജൻ എം എൽ എ ; പന്ന്യന്നൂരിൽ ലൈഫ് ആന്റ് കെയർ ആദരായനം നടത്തി

> **Lead Summary:** പന്ന്യന്നൂർ:പന്ന്യന്നൂർ ലൈഫ് ആന്റ് കെയർ പന്ന്യന്നൂർ അരയാക്കൂൽ യൂ പി സ്കൂളിൽ സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിജിയുടെ ഓർമ്മകളെ പ്പോലും തിരസ്ക്കരിക്കുകയാണ്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന വർഗീയത എന്ന വിഷപ്പാമ്പുകൾക്കെതിരെ പ്രതികരിച്ചിരുന്നു ഗാന്ധിജി. വർഗീയ വിഷപ്പാമ്പുകൾക്ക് വിളക്കുവെച്ചു കൊടുക്കുന്ന കാലമാണിതെന്നും കാരായി രാജൻ എം എൽ എ പറഞ്ഞു.

## Article Content

പന്ന്യന്നൂർ:പന്ന്യന്നൂർ ലൈഫ് ആന്റ് കെയർ പന്ന്യന്നൂർ അരയാക്കൂൽ യൂ പി സ്കൂളിൽ സംഘടിപ്പിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിജിയുടെ ഓർമ്മകളെ പ്പോലും തിരസ്ക്കരിക്കുകയാണ്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന വർഗീയത എന്ന വിഷപ്പാമ്പുകൾക്കെതിരെ പ്രതികരിച്ചിരുന്നു ഗാന്ധിജി. വർഗീയ വിഷപ്പാമ്പുകൾക്ക് വിളക്കുവെച്ചു കൊടുക്കുന്ന കാലമാണിതെന്നും കാരായി രാജൻ എം എൽ എ പറഞ്ഞു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ അധ്യക്ഷയായി. വാർഡംഗം പി.എം ലീന, അരയാക്കൂൽ യൂപി പ്രധാനധ്യാപിക സജിനി, കെ.പി അച്യുതൻ മാസ്റ്റർ, എ.കെ സുരേന്ദ്രൻ, കെ.സതീഷ്, കെ.സി വത്സൻ എന്നിവർ സംസാരിച്ചു. ലൈഫ് ആന്റ് കെയർ ജനറൽ സെക്രട്ടറി പി.ടി.കെ പ്രേമൻ സ്വാഗതവും, പ്രസിഡണ്ട് എ.കെ സതീശൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവരെയും, എൽ.എസ്.എസ്, യു.എസ്.എസ് നേടിയവരെയും എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369465/panniyannur-life-and-care)