---
title: "സത്യപ്രതിജ്ഞ രക്തസാക്ഷികളുടെ പേരിൽ ; മൊകേരി പഞ്ചായത്തിലെ രണ്ട് അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് പരാതി"
english_title: "Oath-taking in the name of martyrs; Complaint seeking annulment of oath-taking of two members of Mokeri Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369398/oath-taking-in-the-name-of-martyrs-complaint-seeking-annulment-of-oath-taking-of-two-members-of-mokeri-panchayat"
published_at: "2026-06-30T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a435576ad35a_Untitled-1_copy.jpg"
keywords: []
---

# സത്യപ്രതിജ്ഞ രക്തസാക്ഷികളുടെ പേരിൽ ; മൊകേരി പഞ്ചായത്തിലെ രണ്ട് അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് പരാതി

> **Lead Summary:** മൊകേരി: രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സി.പി.എം അംഗങ്ങളായ ഷിനൻ്റു കോട്ടായി , പ്രവീണ എന്നിവരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപെട്ട് മാധ്യമ പ്രവർത്തകനും ജന്മഭൂമി മുൻ പാനൂർ ലേഖകനുമായ വി.പി ജിതേഷാണ് കലക്ടർക്കുൾ പെടെ പരാതി നൽകിയത്

## Article Content

മൊകേരി: രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സി.പി.എം അംഗങ്ങളായ ഷിനൻ്റു കോട്ടായി , പ്രവീണ എന്നിവരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപെട്ട് മാധ്യമ പ്രവർത്തകനും ജന്മഭൂമി മുൻ പാനൂർ ലേഖകനുമായ വി.പി ജിതേഷാണ് കലക്ടർക്കുൾ പെടെ പരാതി നൽകിയത്

തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിൽ ഹൈക്കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിൽ മൊകേരി ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കി ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി

മാധ്യമ പ്രവർത്തകനായ മൊകേരി വള്ളങ്ങാട്ടെ വി.പി. ജിതേഷ് പരാതി നൽകിയത്

സത്യപ്രതിജ്ഞ ചടങ്ങിൽ വാർഡ് 8-ലെ അംഗം ഷിനന്റു കോട്ടായിയും വാർഡ് 11-ലെ അംഗം പ്രവീണയും കേരള പഞ്ചായത്ത് രാജ് നിയമത്തിൽ നിർദേശിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ രൂപം പാലിക്കാതെ രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ ചട്ടലംഘനം നടത്തി നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി ജൂൺ 24-ന് അസാധുവാക്കി, നിയമപ്രകാരമുള്ള സത്യപ്രതിജ്ഞ വീണ്ടും നടത്തണമെന്ന് നിർദേശിച്ച സാഹചര്യത്തിൽ, മൊകേരി പഞ്ചായത്തിലെ ഈ രണ്ട് അംഗങ്ങൾക്കും അതേ മാനദണ്ഡം ബാധകമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ നടത്തി അധികാരമേൽക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ജിതേഷ് പറഞ്ഞുപരാതി ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ മാറ്റി സത്യ പ്രതിജ്ഞ ചെയ്യാൻ തയ്യാറാണെന്ന് റിട്ടേണിംഗ് ഓഫീസറെ അറിയിച്ചതായി ഷിനൻ്റു കോട്ടായി പറഞ്ഞു

തിരുവനന്തപുരം , കണ്ണുർ കോർപ്പറേഷനുകൾക്ക് പിന്നാലെ മൊകേരി പഞ്ചായത്തിലെ സത്യപ്രതിജ്ഞയും ഇതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369398/oath-taking-in-the-name-of-martyrs-complaint-seeking-annulment-of-oath-taking-of-two-members-of-mokeri-panchayat)