---
title: "പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ മുംബൈയിൽ നിന്നും  കണ്ണൂർ പൊലീസ് പിടികൂടി വരികയായിരുന്ന പ്രതി തീവണ്ടിയിൽ നിന്നും രക്ഷപ്പെട്ടു."
english_title: "The accused, who had been arrested in Mumbai by Kannur Police in a case involving the sexual assault of a young child, escaped from the train while being brought to Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369347/the-accused-who-had-been-arrested-in-mumbai-by-kannur-police-in-a-case-involving-the-sexual-assault-of-a-young-child-escaped-from-the-train-while-being-brought-to-kannur"
published_at: "2026-06-30T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4330718e0e9_Untitled-2_copy.jpg"
keywords: []
---

# പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ മുംബൈയിൽ നിന്നും  കണ്ണൂർ പൊലീസ് പിടികൂടി വരികയായിരുന്ന പ്രതി തീവണ്ടിയിൽ നിന്നും രക്ഷപ്പെട്ടു.

> **Lead Summary:** കണ്ണൂർ:പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന കേസിൽ മുംബൈ പൂനെയിൽ നിന്ന് കണ്ണൂർ പോലീസ് പിടികൂടി കൊണ്ടുവരികയായിരുന്ന പ്രതി തീവണ്ടിയിൽ നിന്ന് രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മൽഹോത്ര ആണ് രക്ഷപ്പെട്ടത്.

## Article Content

കണ്ണൂർ:പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന കേസിൽ മുംബൈ പൂനെയിൽ നിന്ന് കണ്ണൂർ പോലീസ് പിടികൂടി കൊണ്ടുവരികയായിരുന്ന പ്രതി തീവണ്ടിയിൽ നിന്ന് രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മൽഹോത്ര ആണ് രക്ഷപ്പെട്ടത്.

2023ൽ കണ്ണൂരിൽ നടന്ന പീഡനക്കേസിലെ പ്രതിയായ ഇയാളെ ടൗൺ പോലീസ് സംഘം പൂനെയിൽ നിന്ന് സമർത്ഥമായി പിടികൂടുകയായിരുന്നു. നേരത്തെ മുംബൈയിലും ഇയാൾക്കെതിരെ സമാനമായ കേസുണ്ടായിരുന്നു. എന്നാൽ മുംബൈ പോലീസ് ഇയാളെ രക്ഷിക്കുന്ന സമീപനമാണത്രെ സ്വീകരിച്ചത്. ഇതേ കുട്ടിയെ കണ്ണൂരിലെ

ലോഡ്‌ജിലും കൊണ്ടു വന്ന് പീഡിപ്പിച്ചതിനാണ് കണ്ണൂർ പോലീസ് കേസെടുത്തത്. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്നയാളാണ് സഞ്ജയ് രാജ്. ഇതേത്തുടർന്ന് രോഗിയാണെന്ന പരിഗണന ഇയാൾക്ക് നൽകിയിരുന്നു. തീവണ്ടി രത്നഗിരിയിലെത്തിയപ്പോൾ ഇയാൾ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ ടൗൺ സി.ഐ: എസ്.ബി.കൈലാസ് നാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369347/the-accused-who-had-been-arrested-in-mumbai-by-kannur-police-in-a-case-involving-the-sexual-assault-of-a-young-child-escaped-from-the-train-while-being-brought-to-kannur)