---
title: "പനിച്ച് വിറച്ച 'ജൂൺ..' ; ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചത് 105 പേർ, പനിക്ക് ചികില്‍സ തേടിയ യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "105 people died of fever this month alone, a young man who sought treatment for fever collapsed and died at home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369343/105-people-died-of-fever-this-month-alone-a-young-man-who-sought-treatment-for-fever-collapsed-and-died-at-home"
published_at: "2026-06-30T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a432b3385962_6a431a0c90e16_youth_death.jpg"
keywords: ["Fever", "Death", "Thiruvanathapuram"]
---

# പനിച്ച് വിറച്ച 'ജൂൺ..' ; ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചത് 105 പേർ, പനിക്ക് ചികില്‍സ തേടിയ യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പനിക്ക് ചികില്‍സ തേടിയ നെടുമങ്ങാട് പേരില സ്വദേശി അനന്ദു ആണ് മരിച്ചത്. പനിയെത്തുടര്‍ന്ന് അനന്ദു ഇന്നലെ രാവിലെ ചുള്ളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

## Article Content

തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പനിക്ക് ചികില്‍സ തേടിയ നെടുമങ്ങാട് പേരില സ്വദേശി അനന്ദു ആണ് മരിച്ചത്. പനിയെത്തുടര്‍ന്ന് അനന്ദു ഇന്നലെ രാവിലെ ചുള്ളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഉച്ചയോടെ വീട്ടിലെത്തുകയും വൈകിട്ടോടെ കുഴഞ്ഞു വീഴുകയുമായിരുന്നു. നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.എസ്.ആര്‍.ഒയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.

അതേസമയം, സംസ്ഥാനത്ത് പനി ബാധിച്ച് നാല് പേർ കൂടി മരിച്ചു. ഇതോടെ ഈ മാസം പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 105 ആയി ഉയർന്നു. ഇന്ന് രണ്ടുപേർ എലിപ്പനി ബാധിച്ചും രണ്ടുപേർ ഇൻഫ്ലുവൻസ ബാധിച്ചുമാണ് മരിച്ചത്.

എലിപ്പനി ബാധിച്ച് നാലാഴ്ചക്കുള്ളിൽ 29 പേർ മരിച്ചു. ഇന്നലെ ആറു പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. മഴകനക്കുന്നതോടെ എലിപ്പനിക്കെതിരെ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369343/105-people-died-of-fever-this-month-alone-a-young-man-who-sought-treatment-for-fever-collapsed-and-died-at-home)