---
title: "വാഹന ഷെഡ്ഡിൽ നായ പ്രസവിച്ചു ; സ്കൂളിനവധി"
english_title: "Dog gives birth in vehicle shed; school closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369313/dog-gives-birth-in-vehicle-shed-school-closed"
published_at: "2026-06-29T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4294cf4ef50_Untitled-1_copy.jpg"
keywords: []
---

# വാഹന ഷെഡ്ഡിൽ നായ പ്രസവിച്ചു ; സ്കൂളിനവധി

> **Lead Summary:** അവധി കഴിഞ്ഞ് കുട്ടികൾ വരുന്ന ദിവസം സ്‌കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ച് കിടക്കുന്നു..! അഞ്ചോളം നായക്കുട്ടികളുള്ളതി നാൽ തെരുവ് നായ യെ അവിടെ നിന്നും മാറ്റാനുമായില്ല.

## Article Content

അവധി കഴിഞ്ഞ് കുട്ടികൾ വരുന്ന ദിവസം സ്‌കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ച് കിടക്കുന്നു..! അഞ്ചോളം നായക്കുട്ടികളുള്ളതി നാൽ തെരുവ് നായ യെ അവിടെ നിന്നും മാറ്റാനുമായില്ല.

ഒടുവിൽ സ്‌കൂളിന് അവധി നൽകി. തൃശ്ശൂർ ചൂണ്ടൽ ഗവൺമെൻ്റ് യുപി സ്‌കൂളിനാണ് ഇന്നത്തെ ഈ അപൂർവ അവധി. ആളുകൾ അടുക്കുമ്പോൾ അമ്മനായ കുരച്ചു ചാടുന്നതും ഭീഷണിയായി.

കഴിഞ്ഞ മാസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചിരുന്നു. കടിച്ച നായക്ക് പേ വിഷ ബാധയും സ്ഥിരീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369313/dog-gives-birth-in-vehicle-shed-school-closed)