---
title: "മാതാപിതാക്കൾക്ക് 'സോറി' എന്ന് മെസേജയച്ച് 16 കാരി തൂങ്ങി മരിച്ചു ; അന്വേഷണം"
english_title: "16-year-old girl hangs herself after texting 'sorry' to parents; investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369307/16-year-old-girl-hangs-herself-after-texting-sorry-to-parents-investigation-underway"
published_at: "2026-06-29T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a428d387566e_Untitled-1_copy.jpg"
keywords: ["Suicide", "Kasargode", "Investigation"]
---

# മാതാപിതാക്കൾക്ക് 'സോറി' എന്ന് മെസേജയച്ച് 16 കാരി തൂങ്ങി മരിച്ചു ; അന്വേഷണം

> **Lead Summary:** കാസർക്കോട് നീലേശ്വരത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിൻ്റെ കിടപ്പുമുറി യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചായ്യോം ബസാറിന് സമീപത്തെ ഉണ്ണികൃഷ്ണ‌ന്റെ മകൾ സാൻവിയ ആണ് മരിച്ചത്.

## Article Content

കാസർക്കോട് നീലേശ്വരത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിൻ്റെ കിടപ്പുമുറി യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചായ്യോം ബസാറിന് സമീപത്തെ ഉണ്ണികൃഷ്ണ‌ന്റെ മകൾ സാൻവിയ ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. രാവിലെ സാൻവിയ മാതാപിതാക്കൾക്ക് വാട്‌സാപ്പിൽ 'സോറി' എന്ന് മെസ്സേജ് അയച്ചിരുന്നു.

എന്നാൽ ഈ മെസ്സേജ് ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും പെൺകുട്ടി വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ രണ്ടാമത്തെ നിലയിൽ ചെന്ന് നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369307/16-year-old-girl-hangs-herself-after-texting-sorry-to-parents-investigation-underway)