---
title: "കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്നെന്നാരോപണം ;    സർക്കാർ നിലപാടിനെതിരെ സി ഐ ടി യു പ്രതിഷേധ മാർച്ച് നടത്തി"
english_title: "Allegations of unfair dismissal of temporary contract employees at Kannur Government Medical College; CITU holds protest march against government's stance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369189/allegations-of-unfair-dismissal-of-temporary-contract-employees-at-kannur-government-medical-college-citu-holds-protest-march-against-governments-stance"
published_at: "2026-06-29T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a421e832f920_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്നെന്നാരോപണം ;    സർക്കാർ നിലപാടിനെതിരെ സി ഐ ടി യു പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്യായമായ പിരിച്ചു വിടലിനെതിരെ സി ഐ ടി യു മാടായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ പദ്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സി പി ഐ എം മാടായി ഏരിയാ സെക്രട്ടറി എം ശ്രീധരൻ, സിഐടിയു മാടായി ഏരിയാ സെക്രട്ടറി ഇ പി ബാലൻ എന്നിവർ സംസാരിച്ചു.

## Article Content

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്യായമായ പിരിച്ചു വിടലിനെതിരെ സി ഐ ടി യു മാടായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ പദ്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സി പി ഐ എം മാടായി ഏരിയാ സെക്രട്ടറി എം ശ്രീധരൻ, സിഐടിയു മാടായി ഏരിയാ സെക്രട്ടറി ഇ പി ബാലൻ എന്നിവർ സംസാരിച്ചു.

ഇന്ന് നടന്നത് സൂചനാ സമരം ആണെന്നും തൊഴിലാളി വിരുദ്ധ നയം തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കാൾ അറിയിച്ചു. പ്രതിഷേധ മാർച്ച് മെഡിക്കൽ കോളേജ് ഗെയ്റ്റിനടുത്ത് പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് സമരക്കാർ സൂപ്രണ്ട് ഓഫിസിന് മുൻപിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369189/allegations-of-unfair-dismissal-of-temporary-contract-employees-at-kannur-government-medical-college-citu-holds-protest-march-against-governments-stance)