---
title: "'പ്രിയദർശിനി' വന്നതിന് ശേഷം ദൈനം ദിന ചിലവുകൾ പോലും നടത്താനാകുന്നില്ല ;  വയനാട് ജില്ലയിൽ  ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്"
english_title: "After the arrival of 'Priyadarshini', even daily expenses cannot be met; Private buses in Wayanad district to go on strike today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369124/after-the-arrival-of-priyadarshini-even-daily-expenses-cannot-be-met-private-buses-in-wayanad-district-to-go-on-strike-today"
published_at: "2026-06-29T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41ec13ece51_Untitled-2_copy.jpg"
keywords: ["Priyadarshini", "Private bus", "Strike today"]
---

# 'പ്രിയദർശിനി' വന്നതിന് ശേഷം ദൈനം ദിന ചിലവുകൾ പോലും നടത്താനാകുന്നില്ല ;  വയനാട് ജില്ലയിൽ  ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്

> **Lead Summary:** വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യം അനുവദിച്ചതോടെ കനത്ത നഷ്ടത്തിൽ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. ജൂലൈ ഒന്നു മുതൽ ജി ഫോം നൽകി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.

## Article Content

വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യം അനുവദിച്ചതോടെ കനത്ത നഷ്ടത്തിൽ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. ജൂലൈ ഒന്നു മുതൽ ജി ഫോം നൽകി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.

വയനാട് 400 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 250 ൽ അധികം ബസുകൾ കഴിഞ്ഞ ദിവസങ്ങളിലായി ജി ഫോം സമർപ്പിച്ചിരുന്നു. ശേഷിക്കുന്ന ബസുകൾ കൂടി നാളെ അധികൃതർക്കേ ജിഫോം സമർപ്പിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു.

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശേഷം ജില്ലയിലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളേക്കാൾ കൂടുതൽ കെഎസ്ആർടിസിയാണു സർവീസുകൾ നടത്തുന്നത്.

 സ്വകാര്യ ബസ് മേഖലയെ കടുത്ത നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ പോലും നടത്താൻ തുക കണ്ടെത്താനാവാതെ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369124/after-the-arrival-of-priyadarshini-even-daily-expenses-cannot-be-met-private-buses-in-wayanad-district-to-go-on-strike-today)