---
title: "വടകരയിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു ; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ"
english_title: "Road accident in Vadakara; Pedestrian dies after being hit by tanker lorry while trying to cross road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369115/road-accident-in-vadakara-pedestrian-dies-after-being-hit-by-tanker-lorry-while-trying-to-cross-road"
published_at: "2026-06-29T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41e5c250526_accident.jpg"
keywords: []
---

# വടകരയിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു ; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ

> **Lead Summary:** വടകരയിൽ വാഹനാപകടം. വടകര പുതിയ ബസ് സ്റ്റാൻഡ് നാഷണൽ ഹൈവേയിൽ കാൽനടയാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടാങ്കർ ലോറിയിടിച്ചത് . ഞാറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

## Article Content

വടകരയിൽ വാഹനാപകടം. വടകര പുതിയ ബസ് സ്റ്റാൻഡ് നാഷണൽ ഹൈവേയിൽ കാൽനടയാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടാങ്കർ ലോറിയിടിച്ചത് . ഞാറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

അപകടം നടന്നയുടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369115/road-accident-in-vadakara-pedestrian-dies-after-being-hit-by-tanker-lorry-while-trying-to-cross-road)