---
title: "നിരവധി പേർക്ക് ഡ്രൈവിംഗ് പരിശീലനം നൽകി വഴികാട്ടിയായ പൊന്ന്യം കുണ്ടുചിറയിലെ ടി.കെ. ബാലൻ അന്തരിച്ചു"
english_title: "T.K. Balan of Ponnyam Kunduchira, who provided driving training to many and guided them, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369005/tk-balan-of-ponnyam-kunduchira-who-provided-driving-training-to-many-and-guided-them-passes-away"
published_at: "2026-06-28T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d9858311f_Untitled-3_copy.jpg"
keywords: []
---

# നിരവധി പേർക്ക് ഡ്രൈവിംഗ് പരിശീലനം നൽകി വഴികാട്ടിയായ പൊന്ന്യം കുണ്ടുചിറയിലെ ടി.കെ. ബാലൻ അന്തരിച്ചു

> **Lead Summary:** (www.panoornews.in0പൊന്ന്യം കുണ്ടുചിറ ഫ്ലാഷിൽ ടി.കെ. ബാലൻ അന്തരിച്ചു. തലശ്ശേരിയിലെ പ്രമുഖ ഡ്രൈവിംഗ് പരിശീലകനും ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ ഉടമയുമായിരുന്ന അദ്ദേഹം, നിരവധി പതിറ്റാണ്ടുകളായി ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലനം നൽകി സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.

## Article Content

(www.panoornews.in0പൊന്ന്യം കുണ്ടുചിറ ഫ്ലാഷിൽ ടി.കെ. ബാലൻ അന്തരിച്ചു. തലശ്ശേരിയിലെ പ്രമുഖ ഡ്രൈവിംഗ് പരിശീലകനും ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ ഉടമയുമായിരുന്ന അദ്ദേഹം, നിരവധി പതിറ്റാണ്ടുകളായി ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലനം നൽകി സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.

തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ മുൻ ഡയറക്ടറായും പ്രവർത്തിച്ച ടി.കെ. ബാലൻ പൊതുരംഗത്തും സജീവ സാന്നിധ്യമായിരുന്നു. ശാന്തസ്വഭാവവും കൃത്യനിഷ്ഠയും കൊണ്ട് എല്ലാവരുടെയും ആദരവ് നേടിയ അദ്ദേഹം, വാഹനമോടിക്കാൻ പഠിച്ച നിരവധി പേരുടെ പ്രിയപ്പെട്ട പരിശീലകനായിരുന്നു. തലമുറകളായി ഡ്രൈവിംഗ് പഠിച്ചവരുടെ ഓർമ്മകളിൽ 'ബാലേട്ടൻ' എന്നുമുണ്ടാകും.

ഭാര്യ: കമല.മക്കൾ: ടി.കെ. ഷാജി, ഷീബ, ഷിനു, ഷൈജ.

മരുമക്കൾ: ജെനിഷ, യു.പി. ഷിനു (നിര്യാത), സനീഷ് ഇളയടത്ത് (ന്യൂസ് ഡയറക്ടർ, ന്യൂസ് മലയാളം 24x7 ചാനൽ).

സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ നടക്കും.

ടി.കെ. ബാലന്റെ നിര്യാണത്തിൽ മുൻ സ്പീക്കർ ഷംസീർ ഉൾപ്പടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. ഡ്രൈവിംഗ് പരിശീലന രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളും, ആയിരക്കണക്കിന് ആളുകളുടെ ജീവിതയാത്രയിൽ നൽകിയ ആത്മവിശ്വാസവും എന്നും സ്മരിക്കപ്പെടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369005/tk-balan-of-ponnyam-kunduchira-who-provided-driving-training-to-many-and-guided-them-passes-away)