---
title: "പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ  പഞ്ചായത്ത് തല ഉദ്ഘാടനം ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്നു."
english_title: "The Panchayat-level inauguration of Pulse Polio Immunization was held at Chokli Family Health Center."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368971/the-panchayat-level-inauguration-of-pulse-polio-immunization-was-held-at-chokli-family-health-center"
published_at: "2026-06-28T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40b726c2ce9_Untitled-1_copy.jpg"
keywords: ["Pulse Polio Immunizatio", "Chokli Family Health Center.", "Inauguration"]
---

# പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ  പഞ്ചായത്ത് തല ഉദ്ഘാടനം ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്നു.

> **Lead Summary:** ചൊക്ലി:(www.panoornews.in0പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പഞ്ചായത്ത് തല ഉദ്ഘാടനം ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്നു.ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

ചൊക്ലി:(www.panoornews.in0പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പഞ്ചായത്ത് തല ഉദ്ഘാടനം ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്നു.ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ പ്രതിരോധത്തിന്റെ രണ്ട് തുള്ളി മരുന്ന് നൽകുന്ന പരിപാടിയുടെപഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 8 ന് ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് കെ.എം സപ്ന അധ്യക്ഷത വഹിച്ചു , മെഡിക്കൽ ഓഫീസർ Dr നീതു , മറ്റ് ആര്യോഗ്യ പ്രവർത്തകർ എന്നിവർ സന്നിഹിതരായി

ചൊക്ലി ഗ്രാമ പഞ്ചായത്ത് പരിധിയിൽ 19 കേന്ദ്രങ്ങൾ വഴി കുട്ടികൾക്ക് പോളിയോ നൽകാൻ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്

പഞ്ചായത്തിൽ ആകെ 1643 കുട്ടികൾക്കാണ് പോളിയോ മരുന്ന് നൽകാനുള്ളത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368971/the-panchayat-level-inauguration-of-pulse-polio-immunization-was-held-at-chokli-family-health-center)