---
title: "ഡിജിറ്റൽ പഠന രംഗത്ത് പുതിയ ചുവടുവെപ്പുമായി മൈത്രി സ്പെഷൽ സ്‌കൂൾ, സ്‌മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു"
english_title: "Taking a new step in the field of digital learning, Maithri Special School inaugurated a smart classroom"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368719/taking-a-new-step-in-the-field-of-digital-learning-maithri-special-school-inaugurated-a-smart-classroom"
published_at: "2026-06-27T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f605c72559_vdddd.jpg"
keywords: []
---

# ഡിജിറ്റൽ പഠന രംഗത്ത് പുതിയ ചുവടുവെപ്പുമായി മൈത്രി സ്പെഷൽ സ്‌കൂൾ, സ്‌മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:** കടവത്തൂർ:തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ ഭിന്ന ശേഷി പുനരധിവാസ-വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ രണ്ട് ദശാബ്ദകാലമായി വിപ്ലവംകരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന കടവത്തൂർ മൈത്രി സ്‌പെഷൽ സ്കൂളിൽ കുട്ടികളടെ മികച്ച പഠന സൗകര്യത്തിനായി അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ഡിജിറ്റൽ ക്ലാസ്സ് റൂമിൻ്റെ ഉദ്ഘാടനവും 2026-27 വർഷത്തെ രക്ഷാകർതൃ സംഗമവും വിപുലമായ പരിപാടികളോടെ നടന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കടവത്തൂർ:തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ ഭിന്ന ശേഷി പുനരധിവാസ-വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ രണ്ട് ദശാബ്ദകാലമായി വിപ്ലവംകരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന കടവത്തൂർ മൈത്രി സ്‌പെഷൽ സ്കൂളിൽ കുട്ടികളടെ മികച്ച പഠന സൗകര്യത്തിനായി അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ഡിജിറ്റൽ ക്ലാസ്സ് റൂമിൻ്റെ ഉദ്ഘാടനവും 2026-27 വർഷത്തെ രക്ഷാകർതൃ സംഗമവും വിപുലമായ പരിപാടികളോടെ നടന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠനം കുട്ടികളുടെ ബൗദ്ധിക വികസത്തിന് വളരെയധികം സഹായകരമാകുമെന്ന് അദ്ദേഹം. അഭിപ്രായപ്പെട്ടു.

എം ഇ സി എ സെക്രട്ടറി അബ്ദൾ ഖാദർ സുല്ലമി, മൈത്രി സ്പെഷൽ സ്‌കൂൾ പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ, കെ. ഖാലിദ് സുല്ലമി, എൻ. കെ. അഹമ്മദ് മദനി, ടി മുഹമ്മദ്‌ അഷ്റഫ്, കളത്തിൽ അബ്ദുല്ല, എ. പി. മുഹമ്മദ്‌, കാവുകുന്നുമ്മൽ അബ്ദുല്ല, കാട്ടൂർ മുഹമ്മദ്‌ അഷ്‌റഫ്‌, സി മുഹമ്മദ്‌, തടത്തിൽ മുഹമ്മദലി, കൊയമ്പ്രത്ത് ഹാരിസ്, കാട്ടിൽ അബ്ദുല്ല, മഹമൂദ് പൂന്തോട്ടത്തിൽ, സ്റ്റാഫ് സെക്രട്ടറി തെക്കയിൽ ഹഫ്‌സ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും വലിയ പങ്കാളി ത്തത്തോടെ നടന്ന സംഗമത്തിൽ കുട്ടികുടെ പഠന നിലവാരം ഉയർത്തുന്നതിനെ കുറിച്ചും ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന തിനെകുറിച്ചുള്ള ചർച്ചകളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368719/taking-a-new-step-in-the-field-of-digital-learning-maithri-special-school-inaugurated-a-smart-classroom)