---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട ; 92 ലക്ഷം രൂപയുടെ സ്വർണവുമായി പാനൂർ സ്വദേശി പിടിയിൽ"
english_title: "Huge gold haul at Kannur airport; Panur native arrested with gold worth Rs 92 lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368705/huge-gold-haul-at-kannur-airport-panur-native-arrested-with-gold-worth-rs-92-lakh"
published_at: "2026-06-27T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f57c985f98_Untitled-1_copy.jpg"
keywords: ["Kannur airport", "Gold", "Panoor", "Arrest"]
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട ; 92 ലക്ഷം രൂപയുടെ സ്വർണവുമായി പാനൂർ സ്വദേശി പിടിയിൽ

> **Lead Summary:** പാനൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഏകദേശം 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ പാനൂർ സ്വദേശിയായ ഇസ്‌മായിൽ കസ്റ്റംസ് അധികൃതരുടെ പിടിയിലായി.

## Article Content

പാനൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഏകദേശം 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ പാനൂർ സ്വദേശിയായ ഇസ്‌മായിൽ കസ്റ്റംസ് അധികൃതരുടെ പിടിയിലായി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ നിരീക്ഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ഇസ്‌മായിലിനെ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കണ്ടെത്തുകയും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പിടിച്ചെടുത്ത സ്വർണത്തിന്റെ കൃത്യമായ തൂക്കവും അത് ഒളിപ്പിച്ച രീതിയും സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വർണക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാ…

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368705/huge-gold-haul-at-kannur-airport-panur-native-arrested-with-gold-worth-rs-92-lakh)