---
title: "'പ്രിയ ദർശിനി' കാരണം പ്രതിദിനം 4000 രൂപ നഷ്ടം ; ജൂലൈ ഒന്ന് മുതൽ ഓട്ടം നിർത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ"
english_title: "Private bus owners say they are losing Rs 4,000 per day due to 'Priya Darshini'; will stop running from July 1"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368645/private-bus-owners-say-they-are-losing-rs-4000-per-day-due-to-priya-darshini-will-stop-running-from-july-1"
published_at: "2026-06-26T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e976569a51_Untitled-2_copy.jpg"
keywords: ["Private bus", "Priya Darshini", "Stop running"]
---

# 'പ്രിയ ദർശിനി' കാരണം പ്രതിദിനം 4000 രൂപ നഷ്ടം ; ജൂലൈ ഒന്ന് മുതൽ ഓട്ടം നിർത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ

> **Lead Summary:** കെഎസ്ആർടിസിയിൽ അനുവദിച്ച സ്ത്രീ സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്ജില്ലയിൽ ഉൾപ്പെടെ ജൂലൈ മുതൽ സർവീസ് നിർത്തിവെക്കാൻ തീരുമാനം.

## Article Content

കെഎസ്ആർടിസിയിൽ അനുവദിച്ച സ്ത്രീ സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്ജില്ലയിൽ ഉൾപ്പെടെ ജൂലൈ മുതൽ സർവീസ് നിർത്തിവെക്കാൻ തീരുമാനം.

ഒരു ബസിന് ദിവസേന ഏകദേശം 4000 രൂപ വരെ നഷ്ടം സംഭവിക്കുന്നുവെന്നും കടം വാങ്ങിയാണ് ഇപ്പോഴും തൊഴിലാളികളുടെ കൂലികൊടുക്കുന്നതെന്നും ബസ് ഉടമകൾ പറയുന്നു.

മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയമെത്തിച്ചിട്ടും ഇതുവരെ പരിഹാര നടപടിയായില്ലെന്നും ബസ് ഉടമകൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368645/private-bus-owners-say-they-are-losing-rs-4000-per-day-due-to-priya-darshini-will-stop-running-from-july-1)