---
title: "ലഹരിക്കെതിരെ കൂട്ടഓട്ടം ; കൊളവല്ലൂരിൽ ബോധവൽക്കരണ സന്ദേശവുമായി  പൊലീസ്, എസ്.പി.സി, തൂഫാൻ വളണ്ടിയേഴ്സ്"
english_title: "Mass run against drugs; Police, SPC, Toofan volunteers with awareness message in Kolavallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368614/mass-run-against-drugs-police-spc-toofan-volunteers-with-awareness-message-in-kolavallur"
published_at: "2026-06-26T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e64ec57ac0_Untitled-1_copy.jpg"
keywords: []
---

# ലഹരിക്കെതിരെ കൂട്ടഓട്ടം ; കൊളവല്ലൂരിൽ ബോധവൽക്കരണ സന്ദേശവുമായി  പൊലീസ്, എസ്.പി.സി, തൂഫാൻ വളണ്ടിയേഴ്സ്

> **Lead Summary:** കൊളവല്ലൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും, സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെയും ഭാഗമായി കൊളവല്ലൂർ പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് , തൂഫാൻ വളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടഓട്ടം സംഘടിപ്പിച്ചു. യുവജനങ്ങളിലും പൊതുസമൂഹത്തിലും ലഹരിക്കെതിരായ ശക്തമായ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

## Article Content

കൊളവല്ലൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും, സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെയും ഭാഗമായി കൊളവല്ലൂർ പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് , തൂഫാൻ വളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടഓട്ടം സംഘടിപ്പിച്ചു. യുവജനങ്ങളിലും പൊതുസമൂഹത്തിലും ലഹരിക്കെതിരായ ശക്തമായ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

കൂട്ടഓട്ടം വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ലഹരി ഉപയോഗത്തിനെതിരായ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ചു. ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്ന സന്ദേശമാണ് പരിപാടിയിലൂടെ ഉയർത്തിക്കാട്ടിയത്.

കൊളവല്ലൂർ എസ്.ഐ ടി. കെ. അഖിൽ കൂട്ടഓട്ടത്തിന് ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ഐമാരായ വിൽസൻ ഫെർണാണ്ടസ്, ടി. കെ. രാഗേഷ്, സുനിൽകുമാർ, എ.എസ്.ഐമാരായ രാജീവൻ, വിജേഷ് കുമാർ, ഷംജിത്ത്, രജിത,

കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ റമീസ് പാറാൽ, സുബിൻ, ആര്യ, രജിലേഷ്, ജിനേഷ്, ശ്രുതിൻ രാജ്, സച്ചിൻ ദാസ്, അനൂപ്, വിജിൻ, നിഖിൽ, രാജൻ, സിദ്ധാർത്ഥ്, നിധീഷ് എന്നിവർ നേതൃത്വം നൽകി. എസ്.പി.സി കേഡറ്റുകളും തൂഫാൻ വളണ്ടിയേഴ്സും കൂട്ടഓട്ടത്തിൽ പങ്കാളികളായി.

ലഹരി ഉപയോഗത്തിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുകയും സമൂഹത്തിന്റെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടി ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368614/mass-run-against-drugs-police-spc-toofan-volunteers-with-awareness-message-in-kolavallur)