---
title: "ഞായര്‍ മുതല്‍ മഴ ശക്തമാകും ;  29ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്"
english_title: "Rains to intensify from Sunday; Heavy rain warning in Kannur and Kasaragod districts on 29th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368559/rains-to-intensify-from-sunday-heavy-rain-warning-in-kannur-and-kasaragod-districts-on-29th"
published_at: "2026-06-26T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ba8608b713_RAIN.jpg"
keywords: ["Heavy rain", "Kannur", "Kasaragod"]
---

# ഞായര്‍ മുതല്‍ മഴ ശക്തമാകും ;  29ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

> **Lead Summary:** സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

## Article Content

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

29ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ രണ്ട് ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368559/rains-to-intensify-from-sunday-heavy-rain-warning-in-kannur-and-kasaragod-districts-on-29th)