---
title: "പേരാമ്പ്രയിൽ വർക്ക്ഷോപ്പിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു ; സർവീസിന് നൽകിയ സ്കൂട്ടർ തിരികെ നൽകാൻ വൈകിയതിനെന്ന് സംശയം"
english_title: "Explosives thrown at workshop in Perambra; Suspicion of delay in returning scooter given for service"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368484/explosives-thrown-at-workshop-in-perambra-suspicion-of-delay-in-returning-scooter-given-for-service"
published_at: "2026-06-26T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e0003d3a9e_Untitled-2_copy.jpg"
keywords: []
---

# പേരാമ്പ്രയിൽ വർക്ക്ഷോപ്പിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു ; സർവീസിന് നൽകിയ സ്കൂട്ടർ തിരികെ നൽകാൻ വൈകിയതിനെന്ന് സംശയം

> **Lead Summary:** വൈകീട്ട് 6 മണിയോടെ കൈതക്കൽ ഉള്ള റിനോ ഗാരേജ് & സ്പെയർ ഷോപ്പിലായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ആൾ സ്ഫോടകവസ്തു എറിയുകയായിരുന്നുവെന്നു കടയുടമ പറഞ്ഞു. സർവീസ് ചെയ്യാനായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കിടയിൽ വീണ് സ്ഫോടകവസ്തു വലിയ ശബ്ദവും പുകയോടും കൂടി പൊട്ടുന്ന ദൃശ്യങ്ങൾ ഷോപ്പിലെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്.

## Article Content

വൈകീട്ട് 6 മണിയോടെ കൈതക്കൽ ഉള്ള റിനോ ഗാരേജ് & സ്പെയർ ഷോപ്പിലായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ആൾ സ്ഫോടകവസ്തു എറിയുകയായിരുന്നുവെന്നു കടയുടമ പറഞ്ഞു. സർവീസ് ചെയ്യാനായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കിടയിൽ വീണ് സ്ഫോടകവസ്തു വലിയ ശബ്ദവും പുകയോടും കൂടി പൊട്ടുന്ന ദൃശ്യങ്ങൾ ഷോപ്പിലെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്.

ഷോപ്പിൽ സർവീസ് ചെയ്യാൻ കൊടുത്ത സ്കൂട്ടർ തിരികെ കിട്ടാൻ വൈകിയതിനെ തുടർന്ന് ഒരാൾ ഇന്ന് വാക്കേറ്റം നടത്തിയിരുന്നുവെന്ന് കടയുടമ പറഞ്ഞു. ഈ സമയം അനിൽകുമാറും സൗരവും ഇവിടെ ജോലി ചെയ്യുകയായിരുന്നു അനിൽകുമാറിൻ്റെ കാലിന് സമീപത്താണ് സ്ഥോടക വസ്തു വന്ന് പതിച്ച് പൊട്ടിയത്. വൻ ശബ്ദവും പുകയുയരുന്നതും കണ്ട് ആളുകൾ ഓടിക്കൂടുകയായിരുന്നു. സ്ഥോടനത്തെ തുടർന്ന് തീപിടുത്തമൊന്നും ഉണ്ടാവാതിരുന്നത് വൻ ദുരന്തം ഒഴിവായി. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368484/explosives-thrown-at-workshop-in-perambra-suspicion-of-delay-in-returning-scooter-given-for-service)