---
title: "മാഹി ഹൈവേയിൽ പരിമഠത്ത് റോഡരികിൽ അപകടകരമാം വിധം  വലിയ കുഴി ;  ദേശവാസികളും,യാത്രക്കാരും  ആശങ്കയിൽ."
english_title: "A dangerously large pothole on the Mahe Highway at Parimadath; locals and travelers are worried."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368420/a-dangerously-large-pothole-on-the-mahe-highway-at-parimadath-locals-and-travelers-are-worried"
published_at: "2026-06-25T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d38b28f199_Untitled-1_copy.jpg"
keywords: ["Mahe", "Mahe Highway", "Parimadath", "large pothole"]
---

# മാഹി ഹൈവേയിൽ പരിമഠത്ത് റോഡരികിൽ അപകടകരമാം വിധം  വലിയ കുഴി ;  ദേശവാസികളും,യാത്രക്കാരും  ആശങ്കയിൽ.

> **Lead Summary:** മാഹി: തലശേരി മാഹി ദേശീയ പാതയിൽ പരിമടത്ത് മഴ തുടങ്ങിയതോടെ റോഡരികിൽ രൂപപ്പെട്ട അപകട കുഴി ദിവസങ്ങൾ കഴിയുംതോറും ആഴവും വ്യാപ്തിയും കൂടി വലിയ ഗർത്തമായി മാറിയത് ദേശവാസികളെ ഭീതിയിലാക്കി.

## Article Content

മാഹി: തലശേരി മാഹി ദേശീയ പാതയിൽ പരിമടത്ത് മഴ തുടങ്ങിയതോടെ റോഡരികിൽ രൂപപ്പെട്ട അപകട കുഴി ദിവസങ്ങൾ കഴിയുംതോറും ആഴവും വ്യാപ്തിയും കൂടി വലിയ ഗർത്തമായി മാറിയത് ദേശവാസികളെ ഭീതിയിലാക്കി.

രാപകലില്ലാതെ ഇരുവശത്തേക്കും ഇടതടവില്ലാതെ വാഹനങ്ങൾ കുതിക്കുന്ന ഹൈവേയുടെ അരികിൽ ആളുകൾ  നടന്നു പോവുന്നതും വാഹനങ്ങൾ , നിർത്തിയിടുന്നതുമായ റോഡരികിലാണ് വലിയ കുഴിയുള്ളത്.

സമീപമുള്ള വീടുകളിലേക്ക് സ്വകാര്യ വാഹനങ്ങൾ കടന്നുപോവേണ്ടതും കുഴിയുള്ള വഴിയിലൂടെയാണ്.- വഴി യാത്രികരും വാഹനങ്ങളും കുഴിയിൽ വീഴാതിരിക്കാൻ മുന്നറിയിപ്പായി പ്ര ദേശവാസികൾ ഇവിടെ  പഴയ ഫ്ളക്സും കല്ലുകളും സ്ഥാപിച്ചിരിക്കയാണ്.

ഗർത്തം കാണപ്പെട്ട സ്ഥലത്ത് വർഷങ്ങൾക്ക് മുൻപെ വലിയ മരം ഉണ്ടായിരുന്നു. ഇത് മുറിച്ചു മാറ്റിയ സ്ഥലത്താണ് കുഴി രൂപപ്പെട്ടത്. വഴിയോരത്തുള്ള അപകടാവസ്ഥയെ സംബന്ധിച്ച് ന്യൂമാഹി പഞ്ചായത്ത് അധികൃതർക്കും ജില്ലാ കലക്ടർ ഉൾപെടെയുള്ളവർക്കും  .   ദേശീയപാതാ വിഭാഗത്തിനും പരാതി നൽകിയെങ്കിലുംപരിഹാരമുണ്ടായിട്ടില്ല.റോഡരികിലെ ഗർത്തം വാഹനങ്ങൾക്കും കാൽനടയാത്രകർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368420/a-dangerously-large-pothole-on-the-mahe-highway-at-parimadath-locals-and-travelers-are-worried)