---
title: "നിജിലയുടെ അപ്രതീക്ഷിത വേർപാടിൽ വിറങ്ങലിച്ച് മനേക്കര ; സംസ്ക്കാരം വൈകീട്ട്  6ന്"
english_title: "Manekkara in shock over Nijila's unexpected demise; Funeral to be held at 6 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368322/manekkara-in-shock-over-nijilas-unexpected-demise-funeral-to-be-held-at-6-pm"
published_at: "2026-06-25T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce62460e02_Untitled-6_copy.jpg"
keywords: []
---

# നിജിലയുടെ അപ്രതീക്ഷിത വേർപാടിൽ വിറങ്ങലിച്ച് മനേക്കര ; സംസ്ക്കാരം വൈകീട്ട്  6ന്

> **Lead Summary:** പാനൂർ: മനേക്കരയിലെ പുത്തൻ പുരയിൽ കെ.പി നിജിലയുടെ അപ്രതീക്ഷിത വേർപാട് മനേക്കരയെ അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാഴ്ത്തി. കൊച്ചു മക്കളായ നിവേദ്യ, നിജോണ എന്നിവർ ഇതോടെ തനിച്ചായി.

## Article Content

പാനൂർ: മനേക്കരയിലെ പുത്തൻ പുരയിൽ കെ.പി നിജിലയുടെ അപ്രതീക്ഷിത വേർപാട് മനേക്കരയെ അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാഴ്ത്തി. കൊച്ചു മക്കളായ നിവേദ്യ, നിജോണ എന്നിവർ ഇതോടെ തനിച്ചായി.

പാനൂർ മെഡിനോവ ലാബ് ജീവനക്കാരിയായിരുന്നു നിജില. പരേതനായ ചന്ദ്രൻ - വിലാസിനി ദമ്പതികളുടെ മകളാണ്. നിദ, നിർമ്മൽ, നിധീഷ് എന്നിവർ സഹോദരങ്ങളാണ്. ഭർത്താവ് വൈജു നേരത്തെ മരിച്ചിരുന്നു. സംസ്ക്കാരം വൈകീട്ട് 6ന് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368322/manekkara-in-shock-over-nijilas-unexpected-demise-funeral-to-be-held-at-6-pm)