---
title: "'പടച്ചോന്റെ ആയുസിന്റെ കണക്കെത്തിയാൽ മരിക്കും' ; മന്ത്രി പി.കെ ബഷീറിന്റെ പേരിൽ വ്യാജ പോസ്റ്റർ,  പേരാമ്പ്രയിൽ സി പി എം  ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്"
english_title: " Fake poster in the name of Minister PK Basheer, case against CPM local secretary in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368236/fake-poster-in-the-name-of-minister-pk-basheer-case-against-cpm-local-secretary-in-perambra"
published_at: "2026-06-25T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c9b1d61602_police.1697912334.jpg"
keywords: ["Fake poster", "Minister PK Basheer", "CPM local secretary", "Case", "Perambra"]
---

# 'പടച്ചോന്റെ ആയുസിന്റെ കണക്കെത്തിയാൽ മരിക്കും' ; മന്ത്രി പി.കെ ബഷീറിന്റെ പേരിൽ വ്യാജ പോസ്റ്റർ,  പേരാമ്പ്രയിൽ സി പി എം  ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

> **Lead Summary:** വ്യാജ വാർത്ത ചമച്ച സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പൊലീസ് കേസ്. മനോരമ ന്യൂസിന്റെ വ്യാജ പോസ്റ്റർ ഉപയോഗിച്ച് സമൂഹ മാധ്യമത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് സിപിഎം നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തത്.

## Article Content

വ്യാജ വാർത്ത ചമച്ച സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പൊലീസ് കേസ്. മനോരമ ന്യൂസിന്റെ വ്യാജ പോസ്റ്റർ ഉപയോഗിച്ച് സമൂഹ മാധ്യമത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് സിപിഎം നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തത്.

'പടച്ചോന്റെ ആയുസ്സിന്റെ കണക്ക് എത്തിയാൽ മരിക്കും. അതിന് ആരോഗ്യ മന്ത്രിയുടെ മേൽ കുതിര കയറേണ്ട' എന്ന് മന്ത്രി പി.കെ.ബഷീർ പറഞ്ഞതായി പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ. ഇനി പനി വന്നാൽ പള്ളിയിൽ പോയി പ്രാർഥിക്കും, ആശുപത്രിയിൽ പോകില്ല' എന്ന കുറിപ്പും പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു.

മന്ത്രി ബഷീറിന്റെ ഫോട്ടോ ഉപയോഗിച്ചു പകർച്ച വ്യാധി മരണത്തെ സംബന്ധിച്ച് പൊതുസ മൂഹത്തിൽ തെറ്റിധാരണ ഉണ്ടാക്കുന്ന തരത്തിലും സ്പർധ ഉണ്ടാക്കുന്ന തരത്തിലും മനോരമ ന്യൂസിന്റെ പോസ്റ്റർ വ്യാജമായി നിർമിച്ചാണ് സുരേന്ദ്രൻ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയത്.നൊച്ചാട് സ്വദേശി ഇസ്മായിൽ മലയിലിന്റെ പരാതിയിലാണു കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368236/fake-poster-in-the-name-of-minister-pk-basheer-case-against-cpm-local-secretary-in-perambra)