---
title: "കണ്ണൂരിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് സ്വർണ്ണവളകൾ കാണാതായി ; അന്വേഷണം"
english_title: "Gold bangles missing from house where funeral was held in Kannur; investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/368047/gold-bangles-missing-from-house-where-funeral-was-held-in-kannur-investigation-underway"
published_at: "2026-06-24T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16693116406_police.1697912334.jpg"
keywords: ["Gold bangles missing", "Gold", "Kannur", "Police"]
---

# കണ്ണൂരിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് സ്വർണ്ണവളകൾ കാണാതായി ; അന്വേഷണം

> **Lead Summary:** കണ്ണൂർ: മുണ്ടേരിക്കടവിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് അര പവൻ്റെ രണ്ട് സ്വർണ്ണവളകൾ കാണാതായതായി പരാതി. മുണ്ടേരിക്കടവിലെ കണ്ടത്തിൽ ഹൗസിൽ രാജൻ – അനിത എന്നിരുടെ വീട്ടിലാണ് മോഷണം നടന്നതെന്നാണ് മകൻ കെ.ലിഗേഷ് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

## Article Content

കണ്ണൂർ: മുണ്ടേരിക്കടവിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് അര പവൻ്റെ രണ്ട് സ്വർണ്ണവളകൾ കാണാതായതായി പരാതി. മുണ്ടേരിക്കടവിലെ കണ്ടത്തിൽ ഹൗസിൽ രാജൻ – അനിത എന്നിരുടെ വീട്ടിലാണ് മോഷണം നടന്നതെന്നാണ് മകൻ കെ.ലിഗേഷ് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

രാജന്റെ അമ്മ അരിങ്ങളയൻ ചിങ്കാരയുടെ നാല്പതാം ചരമദിനത്തിൽ മരണാനന്തര ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് സ്വർണ്ണവളകൾ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. മകൻ ലിഗേഷ്, ഭാര്യ നീതു, സഹോദരങ്ങളായ ലിബിനേഷ്, അഖിലേഷ്, അക്ഷയ് എന്നിവരും താമസിക്കുന്ന വീടാണിത്. പരാതിയെ തുടർന്ന് മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/368047/gold-bangles-missing-from-house-where-funeral-was-held-in-kannur-investigation-underway)