---
title: "പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ  ബസ് മോഷണം ; മേപ്പറമ്പ് സ്വദേശി ഫാസിൽ പൊലീസ് പിടിയിൽ"
english_title: "KSRTC bus theft; Suspect Fazil arrested by police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367968/ksrtc-bus-theft-suspect-fazil-arrested-by-police"
published_at: "2026-06-24T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b661eaf550_Untitled-1_copy.jpg"
keywords: ["KSRTC", "Bus theft", "Fazil", "Arrest", "Police", "Palakkad"]
---

# പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ  ബസ് മോഷണം ; മേപ്പറമ്പ് സ്വദേശി ഫാസിൽ പൊലീസ് പിടിയിൽ

> **Lead Summary:** കെഎസ്ആർടിസി ബസ് മോഷണം, പ്രധാനി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളുമായി ഇന്ന് വൈകിട്ട് പൊലീസ് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണശ്രമം നടന്നത്.

## Article Content

കെഎസ്ആർടിസി ബസ് മോഷണം, പ്രധാനി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളുമായി ഇന്ന് വൈകിട്ട് പൊലീസ് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണശ്രമം നടന്നത്.

ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് ഫാസിൽ സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോയത്.പ്രതി ഡിപ്പോ പരിസരത്തെത്തിയത് ഈ ബസ് തന്നെ മോഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണോ അതോ മറ്റ് വല്ല ഉദ്ദേശ്യങ്ങളുമായാണോ ബസ് എടുത്തുകൊണ്ടുപോയത് എന്നതടക്കമുള്ള എല്ലാ വശങ്ങളും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്.

ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ചുപോയ മംഗളം ടവർ ഭാഗത്തെയും വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. തുടർന്നാണ് ഇന്ന് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367968/ksrtc-bus-theft-suspect-fazil-arrested-by-police)