---
title: "പാനൂരിൽ ബി ജെ പി പ്രവർത്തകന്റെ  ടെമ്പോ ട്രാവലറിന് നേരെ അക്രമം ; ഗ്ലാസുകളെല്ലാം തകർത്തു"
english_title: "BJP worker's tempo traveller attacked in Panoor; all the glasses broken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367802/bjp-workers-tempo-traveller-attacked-in-panur-all-the-glasses-broken"
published_at: "2026-06-23T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a33c7448ba_Untitled-2_copy.jpg"
keywords: ["BJP", "Tempo traveller", "Attacked", "Panoor", "Police"]
---

# പാനൂരിൽ ബി ജെ പി പ്രവർത്തകന്റെ  ടെമ്പോ ട്രാവലറിന് നേരെ അക്രമം ; ഗ്ലാസുകളെല്ലാം തകർത്തു

> **Lead Summary:** പാനൂർ: പാനൂർ മൊകേരി തങ്ങൾപീടികയിൽ ബി.ജെ.പി പ്രവർത്തകൻ്റെ വാഹനത്തിന് നേരെ അക്രമം.ബി.ജെ.പി പ്രവർത്തകനും ലൈറ്റ് വെഹിക്കിൾ മസ്‌ദൂർ സംഘ് പാനൂർ യൂനിറ്റ് മെമ്പറുമായ മൊകേരി തങ്ങൾ പീടിക പുതിയകാവിന് സമീപത്തെ കാവിൽ ആകാശിൻ്റെ KL 56 D 7155 ട്രാവലർ വാനിന് നേരെയാണ് ഇന്നലെ രാത്രി അക്രമം നടന്നത്.

## Article Content

പാനൂർ: പാനൂർ മൊകേരി തങ്ങൾപീടികയിൽ ബി.ജെ.പി പ്രവർത്തകൻ്റെ വാഹനത്തിന് നേരെ അക്രമം.ബി.ജെ.പി പ്രവർത്തകനും ലൈറ്റ് വെഹിക്കിൾ മസ്‌ദൂർ സംഘ് പാനൂർ യൂനിറ്റ് മെമ്പറുമായ മൊകേരി തങ്ങൾ പീടിക പുതിയകാവിന് സമീപത്തെ കാവിൽ ആകാശിൻ്റെ KL 56 D 7155 ട്രാവലർ വാനിന് നേരെയാണ് ഇന്നലെ രാത്രി അക്രമം നടന്നത്.

പുതിയകാവിന് സമീപം കനാൽ പരിസരത്ത് നിർത്തിയിട്ടതായിരുന്നു വാഹനം ഇന്ന് രാവിലെ ട്രിപ്പ് പോകാൻവേണ്ടി ആകാശ് വണ്ടിക്ക് സമീപം എത്തിയപ്പോഴാണ് അക്രമം നടന്നതായി കാണുന്നത്. മുൻഭാഗത്തെയും പിൻഭാഗത്തെയും ഗ്ലാസ് ഉൾപ്പെടെ മുഴുവൻ ഗ്ലാസും അടിച്ച് തകർത്ത നിലയിലാണ്. പാനൂർ എസ്.ഐ ശരത്,പ്രബോഷൻ

എസ്. ഐ വി.പി മുഹമ്മദ് സജീർ, എസ്.ഐ മാരായ സുജോയ്,ഗിരീഷ് ടി ടി എന്നിവരുടെ നേതൃത്വതിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബി എം എസ് പ്രവർത്തകൻ്റെ വാഹനത്തിന് നേരെയുള്ള അക്രമത്തിൽ പ്രതികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാ ജോ: സെക്രട്ടറികെ.ടി.കെ ബിനീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367802/bjp-workers-tempo-traveller-attacked-in-panur-all-the-glasses-broken)