---
title: "മാഹിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി"
english_title: "Mahe Muslim League Committee honors students who achieved excellent results in Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367775/mahe-muslim-league-committee-honors-students-who-achieved-excellent-results-in-mahe"
published_at: "2026-06-23T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a1ed87a7ef_Untitled-3_copy.jpg"
keywords: []
---

# മാഹിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി

> **Lead Summary:** > മാഹി: വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച മാഹിയിലെ സർക്കാർ വിദ്യാലയത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച "അക്കാദമിക് അവാർഡും ഹരിത മുന്നേറ്റത്തിന്റെ വാർഡ് തല ഉദ്ഘാടനവും" ശ്രദ്ധേയമായ ഒരു സാമൂഹിക സംരംഭമായി മാറി.ചടങ്ങിന്റെ ഭാഗമായി നടന്ന മോട്ടിവേഷൻ സെഷൻ വിദ്യാർത്ഥികൾക്ക് വലിയ ആവേശമാണ് പകർന്നത്. യുവ മോട്ടിവേറ്ററും ബിരുദാനന്തര ബിരുദധാരിയുമായ

## Article Content

> മാഹി: വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച മാഹിയിലെ സർക്കാർ വിദ്യാലയത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച "അക്കാദമിക് അവാർഡും ഹരിത മുന്നേറ്റത്തിന്റെ വാർഡ് തല ഉദ്ഘാടനവും" ശ്രദ്ധേയമായ ഒരു സാമൂഹിക സംരംഭമായി മാറി.ചടങ്ങിന്റെ ഭാഗമായി നടന്ന മോട്ടിവേഷൻ സെഷൻ വിദ്യാർത്ഥികൾക്ക് വലിയ ആവേശമാണ് പകർന്നത്. യുവ മോട്ടിവേറ്ററും ബിരുദാനന്തര ബിരുദധാരിയുമായ

സി.ഒ.മുഹമ്മദ്‌ ഷാഹിദ് തന്റെ ജീവിതാനുഭവങ്ങളും വിജയത്തിന്റെ കഥകളും പങ്കുവെച്ചത് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി. സദസ്സിലുണ്ടായിരുന്ന യുവതലമുറയ്ക്ക് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ ആവശ്യമായ ഊർജ്ജം പകരാൻ ഈ ക്ലാസ് സഹായിച്ചു.

രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

ദേശീയ, സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച മാഹി മണ്ഡലം മുസ്ലിം ലീഗ് ആദ്യമായി സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ: കരീം ചേലേരിയെ , പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി ചൊക്ലി പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും ചെയ്തു.

അഡ്വ. കെ. എ. ലത്തീഫ് (ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്)

സി. വി. എം. വാണിമേൽ (ഗ്ലോബൽ കെഎംസിസി നേതാവ്, പത്രപ്രവർത്തകൻ)

രമേശ് പറമ്പത്ത് (മാഹി മുൻ എംഎൽഎ)

തഫ്ലിം മാണിയാട്ട് (കണ്ണൂർ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്)

കെ. പി. അബ്ദുൽ കരീം (മസ്കറ്റ് കെഎംസിസി സ്ഥാപക പ്രസിഡന്റ്)

അഡ്വ. സി. വി.എ. ലത്തീഫ്, അസ്ലം പെരിങ്ങാടി ( ന്യൂ മാഹി പഞ്ചായത്ത് മെമ്പർ ) എ. വി. യൂസഫ്,( മാഹി സി. എച്ച്. സെന്റർ പ്രസിഡന്റ് ) യു. എ. റഹീം ( അഴിയൂർ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ) ആവോലം ബഷീർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

മണ്ഡലം ലീഗ് പ്രസിഡന്റ് കെ.കെ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും, ഖജാൻജി സി. എ.അബൂബക്കർ നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367775/mahe-muslim-league-committee-honors-students-who-achieved-excellent-results-in-mahe)