---
title: "തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചത് പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കർ ; അപ്രതീക്ഷിത വേർപാട് ചമ്പാടിനാകെ നൊമ്പരമായി"
english_title: "Asha worker from Pannyannur panchayat dies after being hit by train in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367684/asha-worker-from-pannyannur-panchayat-dies-after-being-hit-by-train-in-thalassery"
published_at: "2026-06-22T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a394f178a651_Untitled-1_copy.jpg"
keywords: ["Asha worker", "Pannyannur Panchayat", "Dead", "Train", "Chembad"]
---

# തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചത് പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കർ ; അപ്രതീക്ഷിത വേർപാട് ചമ്പാടിനാകെ നൊമ്പരമായി

> **Lead Summary:** ചമ്പാട്:തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചത് പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കർ . മീത്തലെ ചമ്പാട് മനയത്ത് വയൽ ശാരദ നിലയത്തിൽ എം.ഷജിന യാണ് മരിച്ചത്. പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കറായിരുന്നു. വൈകീട്ട് 3.10ന്റെ കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചറിടിച്ചാണ് അപകടമുണ്ടായത്.

## Article Content

ചമ്പാട്:തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചത് പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കർ . മീത്തലെ ചമ്പാട് മനയത്ത് വയൽ ശാരദ നിലയത്തിൽ എം.ഷജിന യാണ് മരിച്ചത്. പന്ന്യന്നൂർ പഞ്ചായത്തിലെ ആശാ വർക്കറായിരുന്നു. വൈകീട്ട് 3.10ന്റെ കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചറിടിച്ചാണ് അപകടമുണ്ടായത്.

ടെമ്പിൾ ഗേറ്റിന് സമീപം അണ്ടർപാസിലായിരുന്നു അപകടം. ശനിയാഴ്ചകളിൽ കുട്ടികൾക്ക് പോളിയോ നൽകാൻ പുഞ്ചിരി തൂകി സജീവമായി പ്രവർത്തിക്കുന്നയാളായിരുന്നു ഷജിന. അതുകൊണ്ടു തന്നെ ഷജിനയുടെ വേർപാട് ഉൾക്കൊള്ളാൻ ചമ്പാട്, പൊന്ന്യം പാലം പ്രദേശത്തുകാർക്ക് സാധിക്കുന്നില്ല.

പരേതരായ എംപി നാണു - ശാരദ ദമ്പതികളുടെ മകളാണ്. തലശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരിയാണ് ഭർത്താവ്.

മക്കൾ : അക്ഷയ് പി ഷജിൻ , (പോപ്പുലർമോട്ടോർസ്, തിരുവനന്തപുരം), ഋതുവർണ്ണ (ഗൾഫ്,)

മരുമക്കൾ: പ്രിയങ്ക, ജിബിൻ.

സഹോദരി : സ്നേഹലത എം പി (റിട്ടയേർഡ് ടീച്ചർ ചമ്പാട് വെസ്റ്റ് യു പി സ്കൂൾ,) മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ.

സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367684/asha-worker-from-pannyannur-panchayat-dies-after-being-hit-by-train-in-thalassery)