---
title: "കോയമ്പത്തൂരിൽ ഭാര്യയുടെ  മൃതദേഹം ചാക്കിൽ  കെട്ടി കിണറ്റിൽ തള്ളിയ സംഭവത്തിൽ  ഭർത്താവ് അറസ്റ്റിൽ"
english_title: "Husband arrested for dumping wife's body in a bag in Coimbatore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367605/husband-arrested-for-dumping-wifes-body-in-a-bag-in-coimbatore"
published_at: "2026-06-22T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3900bb906be_6a38df93c192a_cdsfgvg.jpg"
keywords: ["Husband", "Arrest", "Coimbatore", "Murder", "Wife"]
---

# കോയമ്പത്തൂരിൽ ഭാര്യയുടെ  മൃതദേഹം ചാക്കിൽ  കെട്ടി കിണറ്റിൽ തള്ളിയ സംഭവത്തിൽ  ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിഥിത്തൊഴിലാളിയായ ഛോട്ടാ ലാൽ മണ്ഡലിനെ ആണ് ശിരുമുഖ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ സംഗീതാദേവിയുടെ മൃതദേഹമാണ് കൈകാലുകൾ കെട്ടിയ നിലയിൽ അന്നൂർ റോഡിലെ അടച്ചുപൂട്ടിയ ഒരു വ്യവസായ സ്ഥാപനത്തിലെ കിണറ്റിൽ കണ്ടെത്തിയത്.

## Article Content

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിഥിത്തൊഴിലാളിയായ ഛോട്ടാ ലാൽ മണ്ഡലിനെ ആണ് ശിരുമുഖ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ സംഗീതാദേവിയുടെ മൃതദേഹമാണ് കൈകാലുകൾ കെട്ടിയ നിലയിൽ അന്നൂർ റോഡിലെ അടച്ചുപൂട്ടിയ ഒരു വ്യവസായ സ്ഥാപനത്തിലെ കിണറ്റിൽ കണ്ടെത്തിയത്.

അടച്ചുപൂട്ടിയ കമ്പനി വളപ്പിലെ 15 അടി ആഴമുള്ള കിണറ്റിലാണ് ചാക്കുകെട്ട് കണ്ടെത്തിയത്. തൊഴിലാളികൾ നൽകിയ വിവരമനുസരിച്ച് പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുറത്തെടുത്തത്.

കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരിയാണെന്ന് മനസ്സിലാക്കിയ പൊലീസ് 6 സ്ക്വാഡുകളായി തിരിഞ്ഞ് അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്തി. പ്രദേശത്തുനിന്ന് മാറിനിന്ന പത്തോളം തൊഴിലാളികളെ നിരീക്ഷിച്ചതിലൂടെയാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

കൊലപാതകത്തിന് ശേഷം ബിഹാറിലേക്ക് കടന്ന പ്രതി, ജോലിസ്ഥലത്തെ സ്ഥിതിഗതികൾ അറിയാൻ തിരികെ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ഭാര്യയുടെ പൂർവകാല ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ കമ്പനി വൃത്തിയാക്കാനുള്ള കരാർ ജോലി പ്രതിക്കായിരുന്നു. ഈ പരിചയം വെച്ചാണ് ഭാര്യയെ ഇവിടെയെത്തിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സംഗീതാദേവിക്ക് രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367605/husband-arrested-for-dumping-wifes-body-in-a-bag-in-coimbatore)