---
title: "ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവത്തെതുടർന്ന്  പൈതൽ മലയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിർത്തിവെച്ചു"
english_title: "Following the death of a young woman after being struck by lightning, access to Paithal Mala has been suspended until further notice."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367603/following-the-death-of-a-young-woman-after-being-struck-by-lightning-access-to-paithal-mountain-has-been-suspended-until-further-notice"
published_at: "2026-06-22T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38ffdfa887c_6a38af8d5a0bc_Untitled-2-web.jpg"
keywords: ["Paithal mala", "further notice"]
---

# ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവത്തെതുടർന്ന്  പൈതൽ മലയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിർത്തിവെച്ചു

> **Lead Summary:** മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. മഞ്ഞപ്പുല്ലിൽ വെച്ച് യുവതി ഇടിമിന്നലേറ്റ് മരിച്ച ദാരുണമായ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെയും അധികൃതരുടെയും ഈ അടിയന്തര നടപടി. ഇനിെയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൈതൽമലയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. മഞ്ഞപ്പുല്ലിൽ വെച്ച് യുവതി ഇടിമിന്നലേറ്റ് മരിച്ച ദാരുണമായ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെയും അധികൃതരുടെയും ഈ അടിയന്തര നടപടി. ഇനിെയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൈതൽമലയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

​കഴിഞ്ഞദിവസം പൈതൽമലയ്ക്ക് സമീപമുള്ള മഞ്ഞപ്പുല്ലിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചെറുപുഴ സ്വദേശിനി അഞ്ചു (31) മരണപ്പെട്ടിരുന്നു. അപകടത്തിൽ ഇവരുടെ ഭർത്താവ് സോനുവിനും ഒപ്പമുണ്ടായിരുന്നു വാച്ചർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മലയോര മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് പൈതൽമല ട്രെക്കിങ്ങും പ്രവേശനവും പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്. പ്രദേശത്ത് കാലാവസ്ഥ ശാന്തമാകുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367603/following-the-death-of-a-young-woman-after-being-struck-by-lightning-access-to-paithal-mountain-has-been-suspended-until-further-notice)