---
title: "ചെറ്റക്കണ്ടിയിൽ ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി  വിലങ്ങാട് സ്വദേശിയായ  ബൈക്ക് മോഷ്ടാവ്"
english_title: "Bike thief from Vilangad caught in Operation Toofan in Chettakandi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367477/bike-thief-from-vilangad-caught-in-operation-toofan-in-chettakandi"
published_at: "2026-06-22T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38b330e8469_Untitled-3_copy.jpg"
keywords: []
---

# ചെറ്റക്കണ്ടിയിൽ ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി  വിലങ്ങാട് സ്വദേശിയായ  ബൈക്ക് മോഷ്ടാവ്

> **Lead Summary:** ചെറ്റക്കണ്ടി: മോഷ്ടിച്ച ബൈക്കിൽ യാത്രചെയ്യവേ യുവാവ് പോലീസ് പിടിയിലായി. വിലങ്ങാട് നെടുംപറമ്പ് കരകളത്തെ കടന്ന പുറത്ത് ഹൗസിൽ കെ.പി.പ്രണവിനെയാണ് കൊളവല്ലൂർ സബ് ഇൻസ്പെക്ടർ ടി.കെ.അഖിലും സംഘവും ചെറ്റക്കണ്ടിയിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

## Article Content

ചെറ്റക്കണ്ടി: മോഷ്ടിച്ച ബൈക്കിൽ യാത്രചെയ്യവേ യുവാവ് പോലീസ് പിടിയിലായി. വിലങ്ങാട് നെടുംപറമ്പ് കരകളത്തെ കടന്ന പുറത്ത് ഹൗസിൽ കെ.പി.പ്രണവിനെയാണ് കൊളവല്ലൂർ സബ് ഇൻസ്പെക്ടർ ടി.കെ.അഖിലും സംഘവും ചെറ്റക്കണ്ടിയിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

ചെറ്റക്കണ്ടി തെക്കുമുറി റോഡിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കോഴിക്കോട് മേപ്പയൂരിൽനിന്ന് മോഷ്ടിച്ച ബൈക്കുമാ യെത്തിയതായിരുന്നു ഇയാൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367477/bike-thief-from-vilangad-caught-in-operation-toofan-in-chettakandi)