---
title: "ഓപ്പറേഷൻ തണ്ടർ ; കാറിൽ കടത്തിയ മെത്താംഫിറ്റമിനും, കഞ്ചാവുമായി യുവാവ് കോപ്പാലത്ത് എക്സൈസിന്റെ  പിടിയിൽ"
english_title: "Operation Thunder; Youth arrested by Excise in Kopalam with methamphetamine and cannabis smuggled in car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367468/operation-thunder-youth-arrested-by-excise-in-kopalam-with-methamphetamine-and-cannabis-smuggled-in-car"
published_at: "2026-06-22T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38add6f1cde_Untitled-2_copy.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ ; കാറിൽ കടത്തിയ മെത്താംഫിറ്റമിനും, കഞ്ചാവുമായി യുവാവ് കോപ്പാലത്ത് എക്സൈസിന്റെ  പിടിയിൽ

> **Lead Summary:** ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ആദർശിന്റെ നേതൃത്വത്തിൽ കോപ്പാലത്ത് നടത്തിയ വാഹനപരിശോധയിൽ കാറിൻ്റെഡാഷ് ബോർഡിനകത്ത് നിന്നും 10ഗ്രാം കഞ്ചാവ് കണ്ടെത്തി.

## Article Content

ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ആദർശിന്റെ നേതൃത്വത്തിൽ കോപ്പാലത്ത് നടത്തിയ വാഹനപരിശോധയിൽ കാറിൻ്റെഡാഷ് ബോർഡിനകത്ത് നിന്നും 10ഗ്രാം കഞ്ചാവ് കണ്ടെത്തി.

തുടർന്ന് കാറോടിച്ച് വന്ന കണ്ണൂർ തിലാന്നൂർ സ്വദേശി അസ്മാസിൽ വി.പി അബ്ദുൾ മനാഫിനെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ദേഹപരിശോധന നടത്തിയപ്പോൾ 4.599 ഗ്രാം മെത്താംഫിറ്റമിനും കണ്ടെത്തി. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ് ടി,ഷിബു കെ. സി. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ സുമേഷ് എം.കെ പ്രസന്ന. എം.കെ. CEO മാരായ അഖിൽ വി . ഷിനോയ് വി WCEO ദീപ CEO ഡ്രൈവർ സരിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367468/operation-thunder-youth-arrested-by-excise-in-kopalam-with-methamphetamine-and-cannabis-smuggled-in-car)