---
title: "ലഹരി മാഫിയയുടെ ആക്രമണം ;  ഡി.വൈ.എഫ്.ഐ. നേതാക്കളും,  പ്രവർത്തകരും ഉൾപ്പടെ 5 പേർക്ക്  വെട്ടേറ്റു    എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് "
english_title: "Drug mafia attack; DYFI leaders and activists, including 5 people, hacked to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367467/drug-mafia-attack-dyfi-leaders-and-activists-including-5-people-hacked-to-death"
published_at: "2026-06-22T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929b490c4af3_police.1697912334.jpg"
keywords: []
---

# ലഹരി മാഫിയയുടെ ആക്രമണം ;  ഡി.വൈ.എഫ്.ഐ. നേതാക്കളും,  പ്രവർത്തകരും ഉൾപ്പടെ 5 പേർക്ക്  വെട്ടേറ്റു    എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് 

> **Lead Summary:** എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് ലഹരിമാഫിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ പെപ്പർ സ്പ്രേ അടിച്ച ശേഷം വടിവാൾകൊണ്ട് വെട്ടി.

## Article Content

എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് ലഹരിമാഫിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ പെപ്പർ സ്പ്രേ അടിച്ച ശേഷം വടിവാൾകൊണ്ട് വെട്ടി.

ആക്രമണത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡൻ്റ് രാഹുൽ രാജു, സെക്രട്ടറി ജിതിൻ ജോസ്, എം.കെ. മിഥുൻ, എം.കെ. നിധിൻ, സലിംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി 10.30-ഓടെ പുളിയനം കൽകുരിശ് ഭാഗത്താ ണ് സംഭവം. യുവാക്കൾ യൂണിറ്റ് കമ്മിറ്റി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ലഹരിസംഘം കണ്ണിലേക്ക് പെപ്പർ സ്പ്രേ അടിച്ചശേഷം വടിവാൾകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367467/drug-mafia-attack-dyfi-leaders-and-activists-including-5-people-hacked-to-death)