---
title: "ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മഴയെത്തുന്നു. ; കണ്ണൂരും കോഴിക്കോടും ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ"
english_title: "Rains are coming again after a short break; Yellow in eight districts including Kannur and Kozhikode today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367462/rains-are-coming-again-after-a-short-break-yellow-in-eight-districts-including-kannur-and-kozhikode-today"
published_at: "2026-06-22T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a311a955b9a4_Heavy_rain.jpg"
keywords: ["Rain", "Today", "Kannur", "Kozhikode", "Yellow alert"]
---

# ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മഴയെത്തുന്നു. ; കണ്ണൂരും കോഴിക്കോടും ഉൾപ്പടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ

> **Lead Summary:** സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

## Article Content

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

മറ്റ് ജില്ലകളിൽ ഇന്ന് മഴ മുന്നറിപ്പ് നൽകിയിട്ടില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്.

നാളെ രണ്ട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർ​ഗോഡും കണ്ണൂരുമാണ് നാളെ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

ജൂൺ 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത്, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367462/rains-are-coming-again-after-a-short-break-yellow-in-eight-districts-including-kannur-and-kozhikode-today)