---
title: "കൊളവല്ലൂരിൽ വൻ ചൂതാട്ടസംഘങ്ങൾ   പോലീസിന്റെ  പിടിയിൽ ; ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു"
english_title: "Police arrest large gambling gangs in Kolavallur; over Rs 1 lakh seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367234/police-arrest-large-gambling-gangs-in-kolavallur-over-rs-1-lakh-seized"
published_at: "2026-06-20T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16693116406_police.1697912334.jpg"
keywords: []
---

# കൊളവല്ലൂരിൽ വൻ ചൂതാട്ടസംഘങ്ങൾ   പോലീസിന്റെ  പിടിയിൽ ; ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂരിൽ വൻ ചൂതാട്ടസംഘങ്ങൾ പോലീസിന്റെ പിടിയിൽ , ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു.പാലത്തായിലെ എം. ജിതേഷ് , പുല്ലൂക്കരയിലെ വി.പി അബ്‌ദുറഹ്‌മാൻ , പി.പി ബിബിൻ , പാനൂരിലെ ശ്രീലാൽ , പാലത്തായിയിലെ എം.പി ഷിബിത്ത് , പുത്തൂർ മരുന്നൻപൊയിലിലെ സുനിൽകുമാർ , കരിയാട് സൗത്തിലെ എം.പി ബഷീർ , തൂവക്കുന്നിലെ എം. പവിത്രൻ , കൈവേലിക്കലിലെ കെ.വി ഷിനോജൻ , വിളക്കോട്ടൂരിലെ ആർ.പി അശോകൻ , പുത്തൂരിലെ എം.വി മനോഹരൻ , കടവത്തൂരിലെ എം.കെ സജീവൻ , വിളക്കോട്ടൂരിലെ കെ.കെ ഉമേഷ് കുമാർ എന്നിവരെയാണ് എസ്.ഐ: ടി.കെ അഖിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

കൊളവല്ലൂർ: കൊളവല്ലൂരിൽ വൻ ചൂതാട്ടസംഘങ്ങൾ പോലീസിന്റെ പിടിയിൽ , ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു.പാലത്തായിലെ എം. ജിതേഷ് , പുല്ലൂക്കരയിലെ വി.പി അബ്‌ദുറഹ്‌മാൻ , പി.പി ബിബിൻ , പാനൂരിലെ ശ്രീലാൽ , പാലത്തായിയിലെ എം.പി ഷിബിത്ത് , പുത്തൂർ മരുന്നൻപൊയിലിലെ സുനിൽകുമാർ , കരിയാട് സൗത്തിലെ എം.പി ബഷീർ , തൂവക്കുന്നിലെ എം. പവിത്രൻ , കൈവേലിക്കലിലെ കെ.വി ഷിനോജൻ , വിളക്കോട്ടൂരിലെ ആർ.പി അശോകൻ , പുത്തൂരിലെ എം.വി മനോഹരൻ , കടവത്തൂരിലെ എം.കെ സജീവൻ , വിളക്കോട്ടൂരിലെ കെ.കെ ഉമേഷ് കുമാർ എന്നിവരെയാണ് എസ്.ഐ: ടി.കെ അഖിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

9.05 ഓടെ കല്ലിക്കണ്ടി തൃപ്പങ്ങോട്ടൂർ പറോളി ക്കാവ് കോച്ചേരിപ്പീടികയിലെ പറമ്പിൽ വെച്ചാണ് ഇവരെ പിടി കൂടിയത്. ഇവരുടെ പക്കൽ നിന്ന് 1,00,920 രൂപ പിടിച്ചെടുത്തു. ഗ്രേഡ് എ.എസ്.ഐ: രാജീവൻ, സീനിയർ സി.പി.ഒമാരായ പ്രജീഷ്, രജിലേഷ്, സി.പി.ഒമാരായ അജീഷ്, ജിനേഷ്, ശ്യാമിനി, അനൂപ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

തൃപ്പങ്ങോട്ടൂർ ചെറ്റക്കണ്ടിയിൽ നടത്തിയ പരിശോധനയിലും ചൂതാട്ടസംഘത്തെ എസ്.ഐ: ടി.കെ അഖിലിന്റെ നേതൃത്വത്തിൽ പിടികൂടി. ചെറ്റക്കണ്ടിയിലെ എം.പി അരവിന്ദൻ (56), വടകര വില്യാപള്ളിയിലെ എം. മധു (55), കണ്ണങ്കോടെ കെ.പി അബ്‌ദുള്ള (73), കല്ലിങ്കണ്ടിയിലെ കെ.ക ഉത്തമൻ (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2640 രൂപയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367234/police-arrest-large-gambling-gangs-in-kolavallur-over-rs-1-lakh-seized)