---
title: "സി പി എം നേതാവ് പാറാട്ടെ എ.വി ബാലന്റെ വസതിയിലെത്തി പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ"
english_title: "Opposition leader Pinarayi Vijayan visited the residence of CPM leader Paratte AV Balan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367180/opposition-leader-pinarayi-vijayan-visited-the-residence-of-cpm-leader-paratte-av-balan"
published_at: "2026-06-20T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3666dc5cdab_Untitled-3_copy.jpg"
keywords: ["Opposition leader Pinarayi Vijayan", "CPM leader Paratte AV Balan", "Visit"]
---

# സി പി എം നേതാവ് പാറാട്ടെ എ.വി ബാലന്റെ വസതിയിലെത്തി പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ

> **Lead Summary:** കഴിഞ്ഞ ദിവസംഅന്തരിച്ച സി.പി എം നേതാവ് പാറാട്ടെ എ.വി ബാലൻ്റെ വസതിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.ശനിയാഴ്ച രാവിലെയാണ് പിണറായി വിജയൻ എ.വി ബാലൻ്റെ പാറാടെ വസതിയിലെത്തിയത് . കഴിഞ്ഞ ജൂൺ 8 നാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന് എ.വി ബാലൻ മരണപെട്ടത്. ജീവിതാന്ത്യം വരെ തികഞ്ഞ കമ്യൂണിസ്റ്ററായി ജീവിച്ച് പോരാടിയ നേതാവായിരുന്ന എവി ബാലൻ പിണറായിയുമായും വലിയ വ്യക്തിബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.ഈ

## Article Content

കഴിഞ്ഞ ദിവസംഅന്തരിച്ച സി.പി എം നേതാവ് പാറാട്ടെ എ.വി ബാലൻ്റെ വസതിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.ശനിയാഴ്ച രാവിലെയാണ് പിണറായി വിജയൻ എ.വി ബാലൻ്റെ പാറാടെ വസതിയിലെത്തിയത് . കഴിഞ്ഞ ജൂൺ 8 നാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന് എ.വി ബാലൻ മരണപെട്ടത്. ജീവിതാന്ത്യം വരെ തികഞ്ഞ കമ്യൂണിസ്റ്ററായി ജീവിച്ച് പോരാടിയ നേതാവായിരുന്ന എവി ബാലൻ പിണറായിയുമായും വലിയ വ്യക്തിബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.ഈ

വർഷം ആദ്യം സി.പി എം എവി ബാലന് ജന്മ നാട്ടിൽ ഒരുക്കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു. ഇക്കാര്യങ്ങളൊക്കെ അനുസ്മരിച്ച് ഏറെ സമയം വീട്ടിൽ ചില വഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

മുൻ സ്പീക്കർ അഡ്വ എ എൻ ഷംസീർ, മുൻമന്ത്രി കെ പി മോഹനൻ, സി. പി. എം ജില്ലാ സിക്രട്ടറി കെ.കെ രാഗേഷ്, പാനൂർ ഏരിയാ സിക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, കെ.കെ പവിത്രൻ മാസ്റ്റർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367180/opposition-leader-pinarayi-vijayan-visited-the-residence-of-cpm-leader-paratte-av-balan)