---
title: "പാനൂരിൽ  പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ"
english_title: "Health department on alert after youth who died of fever in Panur tested positive for Shigella"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367096/health-department-on-alert-after-youth-who-died-of-fever-in-panur-tested-positive-for-shigella"
published_at: "2026-06-20T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d08669b5a_shigalla.jpg"
keywords: []
---

# പാനൂരിൽ  പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ

> **Lead Summary:** പാനൂർ കൂറ്റേരിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗെല്ല സ്ഥിരീകരിച്ചു. കൂറ്റേരി ശ്രീ നാ രായണ മഠ ത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് ന്റെ മരണം ഷിഗെല്ല രോഗബാധ മൂലമാണെന്ന് റിപ്പോർട്ട്.

## Article Content

പാനൂർ കൂറ്റേരിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗെല്ല സ്ഥിരീകരിച്ചു. കൂറ്റേരി ശ്രീ നാ രായണ മഠ ത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് ന്റെ മരണം ഷിഗെല്ല രോഗബാധ മൂലമാണെന്ന് റിപ്പോർട്ട്.

മലം പരിശോധന റിപ്പോർട്ടിലാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂൺ 11നാണ് പനി ബാധിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്യാം പ്രസാദ് മരണപ്പെത്.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സി സച്ചിൻ അടക്കമുള്ള ഉയർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കൂറ്റേരിയിലെ വീട്ടിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ബന്ധുക്കളുടെ രക്തസാമ്പിളുകൾ പരിശോധനയിക്കായി ശേഖരിച്ചിട്ടുണ്ട്. മൊകേരി, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളിൽ നേരത്തെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367096/health-department-on-alert-after-youth-who-died-of-fever-in-panur-tested-positive-for-shigella)