---
title: "അട്ടപ്പാടിയില്‍ വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ  അബദ്ധത്തില്‍ വിഷക്കായ കഴിച്ചു ; രണ്ട് കുട്ടികൾ ആശുപത്രിയിൽ"
english_title: "Two children in hospital after accidentally eating poisonous fruit while playing in front of their house in Attappadi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367087/two-children-in-hospital-after-accidentally-eating-poisonous-fruit-while-playing-in-front-of-their-house-in-attappadi"
published_at: "2026-06-20T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362f4c91267_Untitled-4_copy.jpg"
keywords: []
---

# അട്ടപ്പാടിയില്‍ വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ  അബദ്ധത്തില്‍ വിഷക്കായ കഴിച്ചു ; രണ്ട് കുട്ടികൾ ആശുപത്രിയിൽ

> **Lead Summary:** അട്ടപ്പാടിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടി പുതൂർ മേലെ ചുണ്ടപ്പെട്ടി സ്വദേശികളായ സുബ്രഹ്മണ്യൻ - മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ കുട്ടികൾ അപകടനില തരണം ചെയ്തതായി മാതാപിതാക്കൾ അറിയിച്ചു.

## Article Content

അട്ടപ്പാടിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടി പുതൂർ മേലെ ചുണ്ടപ്പെട്ടി സ്വദേശികളായ സുബ്രഹ്മണ്യൻ - മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ കുട്ടികൾ അപകടനില തരണം ചെയ്തതായി മാതാപിതാക്കൾ അറിയിച്ചു.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ അബദ്ധത്തിൽ വിഷക്കായ കഴിച്ചത്. കായ കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ ആശുപത്രിയിൽ വെച്ച് കുട്ടികളുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ അടിയന്തരമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടികൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367087/two-children-in-hospital-after-accidentally-eating-poisonous-fruit-while-playing-in-front-of-their-house-in-attappadi)