---
title: "വായനാദിനത്തിൽ ഇൻ്റർലൈബ്രറി ലോൺ പദ്ധതി ; പി.ആർ.ലൈബ്രറി പാനൂരിലെ വിദ്യാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകി"
english_title: "Interlibrary Loan Scheme on Reading Day; PR Library provided books to schools in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366972/interlibrary-loan-scheme-on-reading-day-pr-library-provided-books-to-schools-in-panoor"
published_at: "2026-06-19T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a351241d7957_cvcvvv.jpg"
keywords: []
---

# വായനാദിനത്തിൽ ഇൻ്റർലൈബ്രറി ലോൺ പദ്ധതി ; പി.ആർ.ലൈബ്രറി പാനൂരിലെ വിദ്യാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകി

> **Lead Summary:** വായനദിനത്തിൽ സ്ക്കൂളുകളിൽ പുസ്തകങ്ങൾ വായനക്കെത്തിച്ച് പാനൂരിലെ പി.ആർ.ലൈബ്രറി.ഇൻ്റർ ലൈബ്രറി ലോൺ സ്കീം ലൈബ്രറി പ്രസിഡൻ്റും മുൻമന്ത്രിയുമായ കെ.പി.മോഹനൻ പാനൂർ പി.ആർ.എം. ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക നളിനി മാവില അധ്യക്ഷത വഹിച്ചു.

## Article Content

വായനദിനത്തിൽ സ്ക്കൂളുകളിൽ പുസ്തകങ്ങൾ വായനക്കെത്തിച്ച് പാനൂരിലെ പി.ആർ.ലൈബ്രറി.ഇൻ്റർ ലൈബ്രറി ലോൺ സ്കീം ലൈബ്രറി പ്രസിഡൻ്റും മുൻമന്ത്രിയുമായ കെ.പി.മോഹനൻ പാനൂർ പി.ആർ.എം. ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക നളിനി മാവില അധ്യക്ഷത വഹിച്ചു.

ലൈബ്രറി സെക്രട്ടറി ജയചന്ദ്രൻ കരിയാട് പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ. ഷിബിൻ, അബ്ദുള്ള മാസ്റ്റർ, ശ്രീജ എം ചെണ്ടയാട്, സിനി കുന്നോത്ത്പറമ്പ് ,ലൈബ്രേറിയൻ എൻ.പി ദീപ്ന, എൻ.കെ.സൈറ എന്നിവർ സംബന്ധിച്ചു.

കെ.പി.സായന്ത് സ്വാഗതവും,ലൈബ്രേറിയൻ എൻ.പി ദീപ്ന നന്ദിയും പറഞ്ഞു.പാനൂർ യു.പി സ്കൂൾ, പാനൂർ വെസ്റ്റ് യു.പി എന്നീ വിദ്യാലയങ്ങളിലും ഇൻ്റെർ ലൈബ്രറി ലോൺ പദ്ധതി ആരംഭിച്ചിട്ടുണ്ട്.100 വീതം പുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി ലൈബ്രറി വിദ്യാലയങ്ങൾക്ക് കൈമാറിയത്.വായനാദിനത്തിൽ കണ്ണംവള്ളി എൽ.പി.സ്കൂളിലെ വിദ്യാർഥികൾ പി.ആർ.ലൈബ്രറി സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366972/interlibrary-loan-scheme-on-reading-day-pr-library-provided-books-to-schools-in-panoor)