---
title: "പാനൂരിലെ ആദിത്യയുടെ മരണം ; മനേക്കരയിലെ ശരണിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ"
english_title: "Aditya's death in Panur; Relatives demand a murder case against Sharan of Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366956/adityas-death-in-panur-relatives-demand-a-murder-case-against-sharan-of-manekkara"
published_at: "2026-06-19T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3507405d069_Untitled-4_copy.jpg"
keywords: ["Aditya", "Death", "Panoor", "Murder case"]
---

# പാനൂരിലെ ആദിത്യയുടെ മരണം ; മനേക്കരയിലെ ശരണിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ

> **Lead Summary:** പാനൂർ: വള്ളങ്ങാട് കുട്ടപീടികയ്ക്കു സമീപം കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിനു കീഴടങ്ങിയ ആദിത്യ അനിൽകുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.

## Article Content

പാനൂർ: വള്ളങ്ങാട് കുട്ടപീടികയ്ക്കു സമീപം കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിനു കീഴടങ്ങിയ ആദിത്യ അനിൽകുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.

മനേക്കരയിലെ നന്ദനത്തിൽ ശരണും ആദിത്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, യുവാവ് ആദിത്യയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പാനൂർ പോലീസിൽ പരാതി നൽകി. മർദ്ദനത്തെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും, ശരണിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ ശരണിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ശരണിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366956/adityas-death-in-panur-relatives-demand-a-murder-case-against-sharan-of-manekkara)