---
title: "പാനൂരിലെ ഗസ്റ്റ് അധ്യാപികയുടെ ആത്മഹത്യ ; ആൺസുഹൃത്ത് മർദ്ദിച്ചെന്ന അമ്മയുടെ മൊഴിക്ക് പിന്നാലെ കേസെടുത്ത് പോലീസ്, മനേക്കര സ്വദേശി ഒളിവിൽ"
english_title: "Guest teacher in Panoor commits suicide; Police register case after mother claims boyfriend beat her, Manekkara native absconding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366881/guest-teacher-in-panoor-commits-suicide-police-register-case-after-mother-claims-boyfriend-beat-her-manekkara-native-absconding"
published_at: "2026-06-19T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34cbd73174c_6a3429c123e32_adithya_kannur_death.jpg"
keywords: ["Suicide", "Police", "Case", "Manekkara native", "Panoor"]
---

# പാനൂരിലെ ഗസ്റ്റ് അധ്യാപികയുടെ ആത്മഹത്യ ; ആൺസുഹൃത്ത് മർദ്ദിച്ചെന്ന അമ്മയുടെ മൊഴിക്ക് പിന്നാലെ കേസെടുത്ത് പോലീസ്, മനേക്കര സ്വദേശി ഒളിവിൽ

> **Lead Summary:** പാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ആൺസുഹൃത്തിനെതിരായി യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത് .

## Article Content

പാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ആൺസുഹൃത്തിനെതിരായി യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത് .

കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) ആണ് കഴിഞ്ഞ ഞായറാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് ആദിത്യ മരിച്ചത്.

മനേക്കരയിലെ ആൺസുഹൃത്ത് മർദ്ദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആൺസുഹൃത്ത് അടിച്ചു പരുക്കേൽപിച്ചതായി ആദിത്യയുടെ അമ്മ നൽകിയ മൊഴിനൽകി.

ഇയാളുടെ ശാരീരികവും മാനസികവുമായ ആക്രമണം പെൺകുട്ടി നേരിട്ടിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുടുംബം പാനൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കുടുംബത്തിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയാണ്.

പിതാവ്: അനിൽകുമാർ. സഹോദരൻ: അദ്വൈത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366881/guest-teacher-in-panoor-commits-suicide-police-register-case-after-mother-claims-boyfriend-beat-her-manekkara-native-absconding)