---
title: "ചമ്പാട് താരാ ജുമാ മസ്ജിദ് നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ,  അന്തരിച്ച പി.എം. അബ്ദുൽ അസീസ് മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു."
english_title: "A memorial meeting was organized for the late P.M. Abdul Aziz Master under the leadership of the Chambad Tara Juma Masjid Nurul Islam Madrasa Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366878/a-memorial-meeting-was-organized-for-the-late-pm-abdul-aziz-master-under-the-leadership-of-the-chambad-tara-juma-masjid-nurul-islam-madrasa-committee"
published_at: "2026-06-19T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34c91c362ac_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് താരാ ജുമാ മസ്ജിദ് നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ,  അന്തരിച്ച പി.എം. അബ്ദുൽ അസീസ് മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

> **Lead Summary:** ചമ്പാട്: അന്തരിച്ച പി.എം. അബ്ദുൽ അസീസ് മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.താഴെ ചമ്പാട് നൂറുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന യോഗത്തിൽ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിരവധി പ്രമുഖരും നാട്ടുകാരും പങ്കെടുത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

## Article Content

ചമ്പാട്: അന്തരിച്ച പി.എം. അബ്ദുൽ അസീസ് മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.താഴെ ചമ്പാട് നൂറുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന യോഗത്തിൽ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിരവധി പ്രമുഖരും നാട്ടുകാരും പങ്കെടുത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ബാവാന്റപറമ്പ എൽ.പി. സ്കൂളിലെ റിട്ടയേർഡ് അധ്യാപകനും താരാ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റുമായിരുന്ന പി.എം. അബ്ദുൽ അസീസ് മാസ്റ്റർ വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. വിനയവും സൗമ്യസ്വഭാവവും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹം ദിവസങ്ങൾക്ക് മുമ്പാണ് പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം പ്രദേശവാസികളെയും സഹപ്രവർത്തകരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

അനുശോചന യോഗത്തിൽ ബഷീർ ചെറിയാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് മാസ്റ്ററുടെ ജീവിതവും സേവന പ്രവർത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസ രംഗത്തും മഹല്ല് പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംയുക്ത മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇ. അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ. ചന്ദ്രൻ മാസ്റ്റർ, ത്വാഹാ സൈനി, ഡോ. പി. മുഹമ്മദ്, ശരീഫ് ബാഖവി, നിങ്കിലേരി മുസ്തഫ, റഫ്നാസ് ചമ്പാട്, കുഞ്ഞമ്മദ് മാസ്റ്റർ, ഇ. കുഞ്ഞി മൂസ, പി.സി. ഖാദർ കുട്ടി, അബ്ദുൽ ലത്തീഫ്, പി.എം ഷിനാജ്, അഷ്റഫ് ഉസ്താദ്, ഷാനിദ് മേക്കുന്ന്, ജുനൈദ് ഇർഫാനി, അഹമ്മദ് ഉസ്താദ്, എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് മാസ്റ്ററുടെ വ്യക്തിത്വവും സമൂഹത്തോടുള്ള പ്രതിബദ്ധതയും വിവിധ പ്രഭാഷകർ അനുസ്മരിച്ചു.

റഹീം ചമ്പാട് സ്വാഗതവും, ആഷിഖ് നന്ദിയും പറഞ്ഞു. താരാ ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വിവിധ മഹല്ലുകളിലെയും സംഘടനകളിലെയും പ്രതിനിധികൾ ഉൾപ്പെടെ നിരവധിയാളുകൾ യോഗത്തിൽ പങ്കെടുത്ത് അന്തരിച്ച നേതാവിനോടുള്ള ആദരവും അനുശോചനവും രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ നിര്യാണം പ്രദേശത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും സേവന പാതയും സമൂഹത്തിന് എന്നും പ്രചോദനമായിരിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366878/a-memorial-meeting-was-organized-for-the-late-pm-abdul-aziz-master-under-the-leadership-of-the-chambad-tara-juma-masjid-nurul-islam-madrasa-committee)