---
title: "കല്ലിക്കണ്ടിയിലെ നിറസാന്നിധ്യം ആര്യമ്പത്ത് മൂസ മാസ്റ്റർ ഇനി ഓർമ്മ"
english_title: "Aryambath Musa Master, the colorful presence in Kallikandi, is now remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366822/aryambath-musa-master-the-colorful-presence-in-kallikandi-is-now-remembered"
published_at: "2026-06-18T20:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a340af4373a5_Untitled-3_copy.jpg"
keywords: []
---

# കല്ലിക്കണ്ടിയിലെ നിറസാന്നിധ്യം ആര്യമ്പത്ത് മൂസ മാസ്റ്റർ ഇനി ഓർമ്മ

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടിയിലെ മത സാമുഹ്യ വിദ്യാഭ്യാസ മേഖലകളിലെ നിറസാനിദ്ധ്യവുo കല്ലി ക്കണ്ടി പാറേമ്മൽ യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപകനുമായിരുന്ന ആര്യമ്പത്ത് മൂസ്സ മാസ്റ്റർ നിര്യാതനായി. കല്ലിക്കണ്ടി അൽ ഇർഷാദ് -സലഫി സ്ഥാപനങ്ങളുടെ മുഖ്യസംഘാടകനും കെ എൻ എം മണ്ഡലം ഭാരവാഹിയുമായിരുന്നു.

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടിയിലെ മത സാമുഹ്യ വിദ്യാഭ്യാസ മേഖലകളിലെ നിറസാനിദ്ധ്യവുo കല്ലി ക്കണ്ടി പാറേമ്മൽ യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപകനുമായിരുന്ന ആര്യമ്പത്ത് മൂസ്സ മാസ്റ്റർ നിര്യാതനായി. കല്ലിക്കണ്ടി അൽ ഇർഷാദ് -സലഫി സ്ഥാപനങ്ങളുടെ മുഖ്യസംഘാടകനും കെ എൻ എം മണ്ഡലം ഭാരവാഹിയുമായിരുന്നു.

കല്ലിക്കണ്ടി മഹല്ല് കമ്മിറ്റി സെക്രെട്ടറി, വൈസ് പ്രസിഡന്റ്, കെ പി പി എച്ച് എ പാനൂർ സബ്ജില്ലാ പ്രസിഡന്റ്, എച്ച് ഫോറം കൺവീനർ, പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് കമ്മറ്റി പ്രഥമ സെക്രെട്ടറി, തലശ്ശേരി നാരങ്ങപ്പുറം സലഫി മസ്ജിദ് കമ്മറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കദീജയാണ് ഭാര്യ. മക്കൾ : സഫിയ, മുഹമ്മദ്, ജമീല, ആയിശ, അബ്ദുൽ ഹമീദ്, (ഖത്തർ ) ഇബ്രാഹിം (ഹെഡ്മാസ്റ്റർ കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ), അബ്ദുൽ അസീസ് (അധ്യാപകൻ പേരോട് എം ഐ ഹയർ സെക്കണ്ടറി സ്കൂൾ ), അനസ് ( ദുബായി ).

മരുമക്കൾ : അസ്സു ആച്ചോത്ത് (കല്ലിക്കണ്ടി) സി പി മഹമൂദ് (ചെറുപ്പറമ്പ്) മുഹമ്മദ് പൊന്നമ്പത്ത് (തുവ്വക്കുന്ന്) ആയിശ മത്തത്ത്, കല്ലിക്കണ്ടിശമീന ഇയ്യച്ചേരി(കടവത്തൂർ )മുഫീദ നമ്പൂരിക്കണ്ടി(വടകര )റബീബ പാറക്കൽ, സാബിറ കല്ലിൽ . സഹാദരർ : സുലേഖ പാറായിന്റവിട , പരേതരായ ആര്യമ്പത്ത് അഹമദ്, ഇബ്രാഹിം മാസ്റ്റർ (റിട്ട: പ്രിൻസിപ്പാൾ പി ആർ എം ഹയർ സെക്കണ്ടറി സ്കൂൾ കൊളവല്ലൂർ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366822/aryambath-musa-master-the-colorful-presence-in-kallikandi-is-now-remembered)