---
title: "ഓപ്പറേഷൻ തണ്ടർ ; 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിൽ"
english_title: "Operation Thunder; Kannur native caught by Koothuparamba Excise with 7.5 liters of Mahe liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366748/operation-thunder-kannur-native-caught-by-koothuparamba-excise-with-75-liters-of-mahe-liquor"
published_at: "2026-06-18T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33ae8314511_Untitled-3_copy.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ ; 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശി കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിൽ

> **Lead Summary:** കൂത്തുപറമ്പ്; എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനാ നടപടിയായ ഓപ്പറേഷൻ തണ്ടർന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശിയെ കൂത്തുപറമ്പ് എക്‌സൈസ് സംഘം പിടികൂടി.

## Article Content

കൂത്തുപറമ്പ്; എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനാ നടപടിയായ ഓപ്പറേഷൻ തണ്ടർന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 7.5 ലിറ്റർ മാഹി മദ്യവുമായി കണ്ണൂർ സ്വദേശിയെ കൂത്തുപറമ്പ് എക്‌സൈസ് സംഘം പിടികൂടി.

കോപ്പാലം–തലശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂഴിക്കരയിൽ വെച്ച് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

കണ്ണൂർ ആദികടലായി സ്വദേശിയായ ഗിരീശൻ (50) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ 180 മില്ലി വീതമുള്ള 30 കുപ്പി മാഹി മദ്യമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. ആകെ 7.5 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.

സംസ്ഥാനത്ത് അനധികൃത മദ്യക്കടത്തും വിൽപ്പനയും തടയുന്നതിനായി എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധനകൾ തുടരുന്നതിനിടെയാണ് ഈ പിടികൂടൽ. പിടിയിലായ പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു.

കൂത്തുപറമ്പ് എക്‌സൈസ് ഇൻസ്പെക്ടർ പി. ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഐ.ബി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ യു. ഷാജി, പ്രിവന്റീവ് ഓഫീസർ പി. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366748/operation-thunder-kannur-native-caught-by-koothuparamba-excise-with-75-liters-of-mahe-liquor)