---
title: "ഓപ്പറേഷൻ തണ്ടർ ; തലശേരി, പാനൂർ, ചൊക്ലി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയായ ചൊക്ലി സ്വദേശി കാറടക്കം പാനൂരിൽ എക്സൈസിന്റെ പിടിയിൽ"
english_title: "Operation Thunder; Excise seizes a car belonging to a Chokli native, a key link in the drug trafficking in the Thalassery, Panur and Chokli regions, in Panoorr"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366742/operation-thunder-excise-seizes-a-car-belonging-to-a-chokli-native-a-key-link-in-the-drug-trafficking-in-the-thalassery-panur-and-chokli-regions-in-panoorr"
published_at: "2026-06-18T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33a9a574a1b_Untitled-4_copy.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ ; തലശേരി, പാനൂർ, ചൊക്ലി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയായ ചൊക്ലി സ്വദേശി കാറടക്കം പാനൂരിൽ എക്സൈസിന്റെ പിടിയിൽ

> **Lead Summary:** പാനൂർ: കാറിൽ വില്പനയ്ക്കാ യി കടത്തുകയായിരുന്ന മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ചൊക്ലി സ്വദേശി എം. വസീമിനെ യാണ് കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ വാഹനപരിശോധനയിൽ പിടിച്ചത്. ഇയാളിൽനിന്ന് 6.550 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു.

## Article Content

പാനൂർ: കാറിൽ വില്പനയ്ക്കാ യി കടത്തുകയായിരുന്ന മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ചൊക്ലി സ്വദേശി എം. വസീമിനെ യാണ് കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ വാഹനപരിശോധനയിൽ പിടിച്ചത്. ഇയാളിൽനിന്ന് 6.550 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു.

ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി രാത്രിയായിരുന്നു പരിശോധന. വസീം കുറച്ചു ദിവസങ്ങളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്സ സ് സംഘം പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന എം. രാധുൽ എന്നയാൾ ഓടി രക്ഷപ്പെട്ടെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

ബെംഗളൂരുവിൽനിന്ന് മൊത്തമായി എത്തിക്കുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി തലശ്ശേരി, പാനൂർ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. പാനൂർ മേ ഖലയിലെ മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വസീമെ ന്നും എക്സൈസ് സംഘം പറഞ്ഞു.

ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി.സി. ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ഷാജി അളോക്കൻ, പി. റോഷിത്ത്, പ്രജീഷ് കോട്ടായി, ഉത്തരമേഖല കമ്മി ഷണർ സ്ക്വാഡ് അംഗം പി. ജലീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. സുബിൻ, സി.കെ. സജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വി. ഷൈനി, പി. ഷൈനി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366742/operation-thunder-excise-seizes-a-car-belonging-to-a-chokli-native-a-key-link-in-the-drug-trafficking-in-the-thalassery-panur-and-chokli-regions-in-panoorr)