---
title: "വൺ മില്യൻ  തൂഫാൻ ഗോൾ ; മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ വക 4000 ഗോൾ"
english_title: "One Million Toofan Goal; Mokeri Rajiv Gandhi Higher Secondary School scores 4000 goals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366716/one-million-toofan-goal-mokeri-rajiv-gandhi-higher-secondary-school-scores-4000-goals"
published_at: "2026-06-18T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a338fc3e14ba_Untitled-3_copy.jpg"
keywords: ["One Million Toofan Goal", "Mokeri Rajiv Gandhi Higher Secondary School"]
---

# വൺ മില്യൻ  തൂഫാൻ ഗോൾ ; മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ വക 4000 ഗോൾ

> **Lead Summary:** മൊകേരി:കേരളമൊട്ടാകെ ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും, സ്കൂൾ സ്പോർട്സ് ക്ലബ്ബും, ലിറ്റിൽ കൈറ്റ്‌സും സംയുക്തമായി വൺ മില്യൻ തൂഫാൻ ഗോൾ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.

## Article Content

മൊകേരി:കേരളമൊട്ടാകെ ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും, സ്കൂൾ സ്പോർട്സ് ക്ലബ്ബും, ലിറ്റിൽ കൈറ്റ്‌സും സംയുക്തമായി വൺ മില്യൻ തൂഫാൻ ഗോൾ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം കുട്ടികളിലേക്ക് എത്തിക്കാനും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാനും കുട്ടികൾക്ക് ഈ ഒരു പരിപാടിയിലൂടെ അവസരം ലഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യൂസഫ് ഒതയോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

ആദ്യദിനമായ ഇന്ന് 500 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ സ്കൂളിലെ 4000 ത്തോളം വിദ്യാർത്ഥികൾ ഗോളടിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമായി മാറും.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി, എസ് പി സി സിപിഒ മാരായ എം കെ രാജീവൻ, വി ഡി ദീപ്തി, സ്റ്റാഫ് സെക്രട്ടറി രജീഷ് കാളിയത്താൻ, കായികാധ്യാപകൻ സി രമിത്ത്,എസ്.ആർ.ജി കൺവീനർ ടി കെ സന്ധ്യ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ പവിത്രൻ, എൻ നമിത, വി പി ഷീജ, കെ പി രഞ്ജിത്ത് , പി വിജിത്ത്, സുഭാഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366716/one-million-toofan-goal-mokeri-rajiv-gandhi-higher-secondary-school-scores-4000-goals)