---
title: "ഫിഫ ലോകപ്പ് ഫുട്ബോൾ ആവേശം സ്കൂളുകളിലേക്കും ;  മൂലക്കടവ് ഗവ.എൽ.പി.സ്കൂളിൽ പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി."
english_title: "FIFA World Cup football excitement reaches schools; Penalty shootout match held at Moolakkadavu Gov.LP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366698/fifa-world-cup-football-excitement-reaches-schools-penalty-shootout-match-held-at-moolakkadavu-govlp-school"
published_at: "2026-06-18T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a337ee8bdb9a_Untitled-2_copy.jpg"
keywords: ["FIFA World Cup", "Football", "Penalty shootout", "Moolakkadavu Gov.LP School."]
---

# ഫിഫ ലോകപ്പ് ഫുട്ബോൾ ആവേശം സ്കൂളുകളിലേക്കും ;  മൂലക്കടവ് ഗവ.എൽ.പി.സ്കൂളിൽ പെനാൽറ്റി ഷൂട്ടൌട്ട് മത്സരം നടത്തി.

> **Lead Summary:** മൂലക്കടവ്:ഇഷ്ടതാരങ്ങളുടേയും ടീമുകളുടേയും ജഴ്സിയണിഞ്ഞെത്തിയകുട്ടികൾ മെസ്സിക്കും റൊണാൾഡോക്കും നെയ്മർക്കുമൊക്കെയായി ടീം തിരിഞ്ഞു.തകർപ്പൻ ഷോട്ടുകൾക്കൊപ്പം ഗോളികളുടെ വൈഭവം കൂടിയായതോടെ സ്കൂൾ അങ്കണം ലോകകപ്പ് വേദിയുടെഅതേ ആവേശമുയർത്തി.

## Article Content

മൂലക്കടവ്:ഇഷ്ടതാരങ്ങളുടേയും ടീമുകളുടേയും ജഴ്സിയണിഞ്ഞെത്തിയകുട്ടികൾ മെസ്സിക്കും റൊണാൾഡോക്കും നെയ്മർക്കുമൊക്കെയായി ടീം തിരിഞ്ഞു.തകർപ്പൻ ഷോട്ടുകൾക്കൊപ്പം ഗോളികളുടെ വൈഭവം കൂടിയായതോടെ സ്കൂൾ അങ്കണം ലോകകപ്പ് വേദിയുടെഅതേ ആവേശമുയർത്തി.

മത്സരത്തിനൊടുവിൽ മെസ്സി ടീമിനെ ഒന്നിനെതിരേ രണ്ട്‌ ഗോളുകൾക്ക് റൊണാൾഡോ ടീം കീഴടക്കി.അക്ഷ്യ അശോകൻ , വിദ്യ എം., രൂപശ്രീ കെ , ചന്ദന വി.കെ., റെന്യ. എം, പ്രീത എം.കെ, ശ്യാമിലി, വൈഷ്ണവി എന്നിവർ മത്സരം നിയന്ത്രിച്ചു.ഗോളടിച്ച മിടുക്കരേയും മികച്ച ഗോളികളേയും പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് ട്രോഫികൾ നൽകി അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366698/fifa-world-cup-football-excitement-reaches-schools-penalty-shootout-match-held-at-moolakkadavu-govlp-school)