---
title: "അബ്ദുൽ അസീസ് മാസ്റ്റർക്ക് ചമ്പാടിന്റെ യാത്രാമൊഴി ; ഖബറടക്കത്തിന് വൻ ജനാവലി"
english_title: "Abdul Aziz Master; Huge crowd gathers for burial"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366631/abdul-aziz-master-huge-crowd-gathers-for-burial"
published_at: "2026-06-17T19:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32a9c0ee208_Untitled-1_copy.jpg"
keywords: []
---

# അബ്ദുൽ അസീസ് മാസ്റ്റർക്ക് ചമ്പാടിന്റെ യാത്രാമൊഴി ; ഖബറടക്കത്തിന് വൻ ജനാവലി

> **Lead Summary:** ചമ്പാട്: ലാഡറിൽ നിന്നും കാൽവഴുതി വീണുണ്ടായ അപകടത്തിൽ മരിച്ച റിട്ട. അധ്യാപകൻ താഴെചമ്പാട് യു.പി നഗർ നോർത്തിൽ പുഴക്കോൾ മീത്തൽ ബൈത്തുൽ അമീനിൽ പി.എം അബ്ദുൽ അസീസ് മാസ്റ്റർക്ക് ചമ്പാടിന്റെ യാത്രാമൊഴി.

## Article Content

ചമ്പാട്: ലാഡറിൽ നിന്നും കാൽവഴുതി വീണുണ്ടായ അപകടത്തിൽ മരിച്ച റിട്ട. അധ്യാപകൻ താഴെചമ്പാട് യു.പി നഗർ നോർത്തിൽ പുഴക്കോൾ മീത്തൽ ബൈത്തുൽ അമീനിൽ പി.എം അബ്ദുൽ അസീസ് മാസ്റ്റർക്ക് ചമ്പാടിന്റെ യാത്രാമൊഴി.

ബാവാന്റ പറമ്പ എൽപി സ്കൂളിലെ റിട്ട. അധ്യാപകനും, മേലെ ചമ്പാട് താര ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പരിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി അദ്ദേഹം തിരിച്ചെത്തിയത്.

വിവരമറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത്. മീത്തലെ ചമ്പാട് ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് ജുനൈദ്, മുഹമ്മദ് ജുഹൈദ് (ഇരുവരും ഖത്തർ), ഡോ. മുഹമ്മദ് ജുബൈൽ (ജുബൈൽ ഡെന്റൽ ക്ലിനിക് പാനൂർ), ഷംല, ഷഫ്ന. മരുമക്കൾ: റിഷാദ്, നജീബ്, റുമാന, അസ്ലഹ, റിബ ഷെറിൻ.സഹോദരങ്ങൾ: മമ്മു, റാബിയ, ഷാഹിദ, നസീർ, പരേതനായ മുഹമ്മദലി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366631/abdul-aziz-master-huge-crowd-gathers-for-burial)