---
title: "പാനൂർ ബി.ആർ.സി. അക്കാദമിക് പ്രോജക്ടിന്റെ പുസ്തകപ്രകാശനം സംഘടിപ്പിച്ചു"
english_title: "Panoor BRC Academic Project Book Launch Organized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366511/panoor-brc-academic-project-book-launch-organized"
published_at: "2026-06-17T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a323ac29886f_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബി.ആർ.സി. അക്കാദമിക് പ്രോജക്ടിന്റെ പുസ്തകപ്രകാശനം സംഘടിപ്പിച്ചു

> **Lead Summary:** > പാനൂർ: പാനൂർ ബി.ആർ.സി അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ "സാർത്ഥകം" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ കൂത്തുപറമ്പ് എം.എൽ.എ. പി.കെ. പ്രവീൺ പുസ്തകം പ്രകാശനം ചെയ്തു.

## Article Content

> പാനൂർ: പാനൂർ ബി.ആർ.സി അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ "സാർത്ഥകം" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ കൂത്തുപറമ്പ് എം.എൽ.എ. പി.കെ. പ്രവീൺ പുസ്തകം പ്രകാശനം ചെയ്തു.

പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത കഥാകൃത്ത് രാജു കാട്ടുപുനം പുസ്തകം പരിചയപ്പെടുത്തി.

എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.വി. ദീപേഷ് പദ്ധതിയുടെ വിശദീകരണം നടത്തി. വാർഡ് കൗൺസിലർ ഷമീന സുബൈർ, പാനൂർ ബി.പി.സി സിമ്മി.കെ, വി.പി. ചാത്തുമാസ്റ്റർ, ഡി.പി.ഒ പ്രതിനിധി പി.കെ. സഭിത്ത്, സുധീർ കുമാർ പി.പി., നജീബ് മാസ്റ്റർ ചടങ്ങിൽ സംസാരിച്ചു.

ദിനേശൻ പച്ചോൾ, ബിജേഷ് സി.കെ., കെ.പി. സായന്ത്, അബ്ദുല്ല പുത്തൂർ

സുവിൻ കെ., സിറാജുദ്ദീൻ കെ. തുടങ്ങിയവർ പങ്കെടുത്തു. ജിഷ കെ.ടി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

പദ്ധതിയിൽ പങ്കെടുത്ത വിദ്യാർഥികൾ, മുതിർന്ന പൗരൻമാർ, ബി.ആർ.സി പ്രവർത്തകർ എന്നിവരടക്കം നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366511/panoor-brc-academic-project-book-launch-organized)