---
title: "ചെണ്ടയാട് യുവാവിന്  വെട്ടേറ്റു ;  ഗുരുതര പരിക്ക്"
english_title: "Chendayadu youth hackedSeriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366455/chendayadu-youth-hacked-seriously-injured"
published_at: "2026-06-17T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a321882a691c_Untitled-2_copy.jpg"
keywords: ["Chendayadu", "Youth hacked", "Hospital", "Police"]
---

# ചെണ്ടയാട് യുവാവിന്  വെട്ടേറ്റു ;  ഗുരുതര പരിക്ക്

> **Lead Summary:** ചെണ്ടയാട്:ചെണ്ടയാട് വരപ്ര കുനുമ്മൽ കള്ളുഷാപ്പിന് സമീപം പുളിയുള്ള പറമ്പത്ത് അഭിജിത്തി നാണ് കൊടുവാൾ കൊണ്ട് വെട്ടേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ തലശേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ചെണ്ടയാട്:ചെണ്ടയാട് വരപ്ര കുനുമ്മൽ കള്ളുഷാപ്പിന് സമീപം പുളിയുള്ള പറമ്പത്ത് അഭിജിത്തി നാണ് കൊടുവാൾ കൊണ്ട് വെട്ടേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ തലശേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വരപ്ര സ്വദേശിയായ അശോകനെതിരെ പാനൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. രാത്രി 7 മണിയോടെ വരപ്ര കള്ളുഷാപ്പിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366455/chendayadu-youth-hacked-seriously-injured)