---
title: "ധർമ്മടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം ; യുവാവ് റിമാന്റിൽ"
english_title: "Youth remanded for assaulting minor girl in Dharmadam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366453/youth-remanded-for-assaulting-minor-girl-in-dharmadam"
published_at: "2026-06-17T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32145746fa1_Untitled-1_copy.jpg"
keywords: ["Assaulting minor girl", "Dharmadam", "Arrest", "Remand"]
---

# ധർമ്മടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം ; യുവാവ് റിമാന്റിൽ

> **Lead Summary:** ധർമ്മടം പാലയാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ബൈക്കിലെത്തിയ മധ്യവയസ്കന്റെ കട്ടന്നാക്രമണ ശ്രമം. തലശ്ശേരി ഗുംട്ടി സ്വദേശി വി.മുഹമ്മദ് അൻസാറിനെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ധർമ്മടം പാലയാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ബൈക്കിലെത്തിയ മധ്യവയസ്കന്റെ കട്ടന്നാക്രമണ ശ്രമം. തലശ്ശേരി ഗുംട്ടി സ്വദേശി വി.മുഹമ്മദ് അൻസാറിനെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് പാലയാട് ചിറക്കുനി ഭാഗത്ത് നിന്നും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ കടന്നാക്രമിച്ചത്.

പ്രതിയെ രാത്രി തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മധ്യസ്ഥ ശ്രമവുമായി ഉന്നതർ ഇടപെട്ടെങ്കിലും പെൺകുട്ടി പരാതിയിൽ ഉറച്ച് നിന്നതിനാൽ രാത്രിയോട് കൂടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366453/youth-remanded-for-assaulting-minor-girl-in-dharmadam)