---
title: "കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട  കാറിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. ; സുഹൃത്തിന് ഗുരുതര പരിക്ക്."
english_title: "student riding a scooter died after being hit by a car that lost control in Koothuparamba; his friend was seriously injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366365/student-riding-a-scooter-died-after-being-hit-by-a-car-that-lost-control-in-koothuparamba-his-friend-was-seriously-injured"
published_at: "2026-06-16T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3119cbdb273_6a31064e446ed_1000214022.jpg"
keywords: ["Student", "Koothuparamba", "Accident", "Death"]
---

# കൂത്തുപറമ്പിൽ നിയന്ത്രണം വിട്ട  കാറിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. ; സുഹൃത്തിന് ഗുരുതര പരിക്ക്.

> **Lead Summary:** കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികരായ യുവാക്കളിൽ ഒരാൾ തലക്ക് പരിക്കേറ്റ് മരിച്ചു. സഹയാത്രികനായ കൂട്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാ ണുള്ളത്. കൂത്തുപറമ്പ് പഴയ നിരത്തിലെ വി.പി. ഹൌസിൽ ജൻഫിഷനാണ് മരണപ്പെട്ടത്.

## Article Content

കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികരായ യുവാക്കളിൽ ഒരാൾ തലക്ക് പരിക്കേറ്റ് മരിച്ചു. സഹയാത്രികനായ കൂട്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാ ണുള്ളത്. കൂത്തുപറമ്പ് പഴയ നിരത്തിലെ വി.പി. ഹൌസിൽ ജൻഫിഷനാണ് മരണപ്പെട്ടത്.

സുഹൃത്ത് സദിയാസിൽ മുഹമ്മദ് ഹിഷാ (20) മാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. ഇന്നലെ രാത്രിയോടെ പൂക്കോട്ടെ കുന്നപ്പാടി ബസാറിനടുത്താണ് സംഭവം.

പൂക്കോട് ഭാഗത്ത് നിന്നും പാട്യം ദിശയിലേക്ക് പോവുന്ന കെ.എൽ. 05 ബി.ഡി.7007 കാറാണ് കെ.എൽ 58.കെ. 5746 ആക്ടിവ സ്‌കൂട്ടറിലിടിച്ചത്. പരിക്കേറ്റ് വീണ സ്കൂട്ടർ യാത്രികരെ അത് വഴി വന്ന കാർ യാത്രക്കാരാണ് തൊട്ടടുത്ത കൂത്തുപറമ്പ് ആശുപത്രിയിലും അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചത്. എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366365/student-riding-a-scooter-died-after-being-hit-by-a-car-that-lost-control-in-koothuparamba-his-friend-was-seriously-injured)