---
title: "ചൊക്ലിയിൽ പട്ടാപ്പകൽ വീടുകളിൽ കയറി സ്വർണമാലയും, ലാപ്പ്ടോപ്പും കവർന്ന ബസ് ഡ്രൈവറും, ക്ലീനറും രണ്ട് മാസത്തിന് ശേഷം പിടിയിൽ"
english_title: "Bus driver and cleaner who broke into houses in broad daylight in Chokli and stole gold necklaces and laptops arrested after two months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366282/bus-driver-and-cleaner-who-broke-into-houses-in-broad-daylight-in-chokli-and-stole-gold-necklaces-and-laptops-arrested-after-two-months"
published_at: "2026-06-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30dff3395ce_vcvcvcvv.jpg"
keywords: ["Bus driver", "Cleaner", "Chokli", "stolen", "gold necklaces", "laptops", "Arrest", "Two months"]
---

# ചൊക്ലിയിൽ പട്ടാപ്പകൽ വീടുകളിൽ കയറി സ്വർണമാലയും, ലാപ്പ്ടോപ്പും കവർന്ന ബസ് ഡ്രൈവറും, ക്ലീനറും രണ്ട് മാസത്തിന് ശേഷം പിടിയിൽ

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ പകൽ സമയം രണ്ട് വീടുകളിൽനിന്നായി മൂന്ന് പവന്റെ മാലയും, ഒരു ലാപ്ടോപ്പും കവർന്ന കേസിൽ രണ്ട് മാസത്തിന് ശേഷം രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി.

## Article Content

ചൊക്ലി: ചൊക്ലിയിൽ പകൽ സമയം രണ്ട് വീടുകളിൽനിന്നായി മൂന്ന് പവന്റെ മാലയും, ഒരു ലാപ്ടോപ്പും കവർന്ന കേസിൽ രണ്ട് മാസത്തിന് ശേഷം രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി.

ബസ് ക്ലീനറായ കോഴിക്കോട് ചേളന്നൂരിലെ അടുവാറക്കൽ താഴെപാലത്ത് പുത്തൻപറമ്പിൽ കെ.കെ. ലുബൈസ സിനാൻ (32), ഡ്രൈവർ കോഴിക്കോട് കൊടുവള്ളിയിലെ കിഴക്കോത്ത് പുത്തൻവീട്ടിൽ എം.വി. മഖ്ബൂസ് ഹാനുക് (31) എന്നിവരെയാണ് ചൊക്ലി പോലീസ് ഇൻസ്പെക്ടർ വി. ബിജു വിന്റെ നേതൃത്വത്തിലുള്ള സംഘം എലത്തൂരിൽ അറസ്റ്റ് ചെയ്തത്.

പെരിങ്ങത്തൂരിനടുത്ത സെയ്‌ഫ് നഗറിൽ ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 12.45-നും ഒന്നേകാൽ മണിക്കുമിടയിലായിരുന്നും മോഷണം .കല്ലാട്ട് പുറത്ത് തയ്യുള്ളതിൽ ഹൗസിൽ നാലകത്ത് റഫീഖിൻ്റെ വീട്ടിൽനിന്നാണ് ലാപ്ടോപ്പ് മോഷണംപോയത്. ജീപ്പിലെത്തിയമോഷ്ടാവ് പെയിൻറിങ് ജോലി ക്കാരോട് പുഞ്ചിരിച്ച് വീട്ടിനകത്ത് കടന്ന് ലാപ്ടോപ്പ് എടുത്ത് പോകുകയായിരുന്നു.

വീട്ടുകാരൻ്റെ ബന്ധുവായിരിക്കാമെന്നാണ് തൊഴിലാളികൾ കരുതിയത്. തൊട്ടടുത്ത സൗദിൽ കല്ലാട്ട് പുറത്ത് ആയിഷയുടെ വീട്ടിൽനിന്നാണ് മൂന്ന് പവൻ മാല നഷ്ടപ്പെട്ട ത്. ആയിഷ വീട്ടിന് പുറകിൽനിന്ന് മത്സ്യം വൃത്തിയാക്കവേ അലമാരയിൽ സൂക്ഷിച്ച സ്വർണമാലമോഷ്ടാവ് എടുക്കുകയായിരുന്നു.

പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചാണ് കോഴിക്കോട് ചേവായൂരിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വന്തമായി സിംകാർഡുകളില്ലാത്ത പ്രതികൾ മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ന്യൂഡൽഹി, കാശ്മീർ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി കഴിയുകയായിരുന്നു ലുബൈസ്.

ഇയാളിൽനിന്നാണ് രണ്ടാം പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇരുവരും മറ്റ് മോഷണക്കേസുകളിൽ പ്രതികളാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ ആർ. രാകേഷ്, സീനിയർ സി.പി.ഒ. മാരായ കെ. വിജിത്ത്, കെ. സബീഷ്, സി.പി .ഒ. പി.കെ. അഖിൽ എന്നിവർ പോലീസ് സംഘത്തിലുണ്ടായി രുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366282/bus-driver-and-cleaner-who-broke-into-houses-in-broad-daylight-in-chokli-and-stole-gold-necklaces-and-laptops-arrested-after-two-months)